Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണ്ണങ്ങള്‍ വിരിയട്ടെ ഏകാന്തത പോകട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 08:54 pm IST
in Samskriti

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് യുവതികള്‍ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈന്ദവതയെയും അയ്യപ്പനെയും അവഹേളിക്കാന്‍ ചിലര്‍ അവസരമാക്കി. സെമിറ്റിക് ചിന്തകളില്‍ ഊന്നിയ നിരീശ്വരവാദികളും ഫെമിനിസ്റ്റുകളുമായിരുന്നു മുന്നില്‍.

കേരളസ്ത്രീകള്‍ക്കു ശബ്ദിക്കാന്‍ തങ്ങളുടെ സ്വരം ആവശ്യമാണെന്ന പ്രതീതിയാണ് അവര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. #Rea-dyToWait എന്ന ഹാഷ്ടാഗിലൂടെ, കാത്തിരിക്കാന്‍ തയ്യാറാണ് എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കേരളസ്ത്രീകളായ ഞങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വമായിരുന്നു. അതിന് കിട്ടിയ പ്രതികരണം ആഹ്ലാദകരമാണ്. കേരള സ്ത്രീകളുടെ അഭിനവ രക്ഷാകര്‍ത്താക്കള്‍ ചമഞ്ഞവര്‍ക്കുള്ള താക്കീത്.

കേരള മനഃസാക്ഷി ഞങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമായി. ധര്‍മ്മശാസ്താവിന്റെ കൃപാ കടാക്ഷം ഈ വിജയത്തിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് ഞങ്ങളുടെ ധര്‍മ്മമായിരുന്നു. കര്‍മ്മത്തിന്റെ വിളിയായിരുന്നു. അതു കേട്ടില്ലെന്നു നടിക്കാന്‍ പൈതൃക മൂല്യങ്ങളെ വിലമതിക്കുന്നവര്‍ക്കാകില്ലല്ലോ.

വ്യത്യസ്ത ആചാരങ്ങളുടെ ലോകമാണ് ഹൈന്ദവത. ഈ വര്‍ണ്ണ വൈവിധ്യത്തെ അറിയാതെ ഏകതാനതയിലേക്ക് ഉള്ള യാത്ര ആത്മഹത്യാപരമാണ്.ആചാരങ്ങളെ നിര്‍ബന്ധപൂര്‍വം ഏകതാനതയിലേക്ക് അടുപ്പിച്ചാല്‍ അത് മടുപ്പിക്കുകയും ചെയ്യും.

സ്ത്രീവിമോചനത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും മറപറ്റി യഥാര്‍ത്ഥ സ്വാതന്ത്ര്യത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും സ്ത്രീകളെ അകറ്റുന്നവരെ ഇനിയെങ്കിലും തിരിച്ചറിയേണ്ടത് നിലനില്പിനാവശ്യമാണ്. സ്വാതന്ത്ര്യം ആചാരാനുഷ്ഠാനങ്ങളെ തള്ളലല്ല. അവയില്‍ ഉറച്ചു നിന്നും സ്വതന്ത്രരാകാം. അത് സ്വാംശീകരണമാണ്. ഞങ്ങളും ഇതിന്റെ ഭാഗമാണെന്ന ഉറച്ച പ്രഖ്യാപനമാണ്.

ഞങ്ങളും ‘ഫെമിനിസ്റ്റുകള്‍’ തന്നെ. സ്ത്രീക്ക് അവകാശങ്ങളും അധികാരങ്ങളും ഉണ്ട് എന്നുറച്ച് വിശ്വസിക്കുന്നവര്‍. ഭാരതത്തിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തിലും പൈതൃക മേന്മയിലും ഞങ്ങള്‍ക്ക് അഹങ്കാരവും അഭിമാനവുമുണ്ട്. രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും മുഖം മൂടിയണിഞ്ഞ, സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ അകറ്റി, പ്രസക്തമല്ലാത്ത വിഷയങ്ങളിലേക്ക് നയിക്കുന്ന ചില ഫെമിനിസ്റ്റുകള്‍ ഭാരതീയ പൈതൃകത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ ഭയപ്പെടണം. ഭാരതത്തിലെ സ്ത്രീശക്തി അജയ്യരാണ്. ഭാരതത്തിന്റെ നവീകരണം ഭാരതീയ മൂല്യങ്ങളില്‍ ഉറച്ചു നിന്നേ സാധ്യമാകൂ.

ഹൈന്ദവ സ്ത്രീകള്‍ എന്നും സ്വയംപര്യാപ്തത നേടിയവരായിരുന്നു. പുരുഷന്റെ തോളൊപ്പം നിന്ന് പട പൊരുതിയ അവള്‍ക്ക് പാശ്ചാത്യ ഫെമിനിസത്തിന്റെ പാഠങ്ങള്‍ ആവശ്യമില്ല .

അവര്‍ക്ക് അര്‍ദ്ധനാരീശ്വരന്റെ സമത്വസങ്കല്പ്പം എങ്ങനെയറിയാനാവും? പുരുഷകേന്ദ്രീകൃത മത സങ്കല്പത്തിലേക്ക് ഏതുവിധേനയും അവര്‍ സനാതന ധര്‍മ്മത്തെ ഒതുക്കാന്‍ വഴിതേടും. സര്‍വചരാചരങ്ങളിലേയും ചൈതന്യഭാവത്തെ കണ്ടറിഞ്ഞ ധര്‍മ്മത്തെ മനസിലാക്കുവാനുള്ള മാനസിക പക്വത സെമറ്റിക്ക് മതങ്ങള്‍ക്കുണ്ടോ? അവര്‍ക്ക് അസൂയ മൂക്കാതിരിക്കില്ല, അതിനൊരു തെളിവാണിത്.

സ്ത്രീകളെ ലൈംഗിക അടിമകളായിക്കണ്ട, ആയിരക്കണക്കിന് സ്ത്രീകളെ ദുര്‍മന്ത്രവാദിനി വേട്ട എന്ന പേരില്‍ ചുട്ടുകരിച്ച, അവരെ ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്ത സംസ്‌കാരത്തിന്റെ നേരവകാശികള്‍ ഇങ്ങ് ഭാരതത്തിലെ സ്ത്രീകള്‍ക്ക് സമത്വ സ്വാതന്ത്ര്യ ബുദ്ധി ഉപദേശിച്ചുതരുന്നു! ഇവിടെയുള്ള ഹൈന്ദവ സ്ത്രീകള്‍ അനുഭവിച്ചത്രയും സ്വാതന്ത്ര്യം ലോകത്തൊരു സ്ത്രീയും അനുഭവിച്ചിട്ടില്ല. ആരെ ദൈവമായി കാണണം ആരെ പൂജിക്കണം എന്ന് പോലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വേറെ ഏതു മതത്തിലെ സ്ത്രീക്കുണ്ട്? വിപ്ലവകാരികള്‍, മുഴുവനും സ്ത്രീകളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട ഊര്‍ജ്ജം അനാവശ്യ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകവഴി ലക്ഷ്യം തെറ്റുന്നു. യഥാര്‍ത്ഥ സ്ത്രീ പ്രശ്‌നങ്ങളില്‍ നിന്ന് വഴിമാറുന്നു.

ജോലിക്കു പോകുന്ന സ്ത്രീ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒട്ടേറെയുണ്ട്. പൊതു ശൗചാലയത്തിന്റെ അഭാവം മുതല്‍ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ വരെ. അവര്‍ യാത്രാവേളകളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. മാസമുറക്കാലത്ത് അമ്പലത്തില്‍ കയറാന്‍ അവകാശം നേടാന്‍ ഒച്ചയിടുന്നവര്‍ ഈ വിഷയത്തില്‍ സാധാരണ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആലോചിക്കുന്നുണ്ടോ? യാത്രക്കിടെ പ്രാഥമികാവശ്യങ്ങള്‍ക്ക് എന്തു സൗകര്യമുണ്ട്, സുരക്ഷിതത്വമുണ്ട്? ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ പ്രബുദ്ധരാക്കാന്‍ ഈ ‘ഫെമിനസ്റ്റ് വാദികള്‍’ എന്തുചെയ്യുന്നു? ഇതെല്ലാം സ്ത്രീയുടെ ആവശ്യവും അവകാശവും ആയിരിക്കെ എന്തുകൊണ്ട് അതില്‍ താല്‍പര്യം കാണിക്കുന്നില്ല? എന്തുകൊണ്ട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇത്രകണ്ട് തല്പരരാകുന്നു? ഭക്തസമൂഹം ചിന്തിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.