കണ്ണൂര്‍: നവീകരിച്ച സയന്‍സ് പാര്‍ക്കിലെ പ്രദര്‍ശന ഉപകരണങ്ങള്‍ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഫണ്ടില്‍ നിന്ന് 29 ലക്ഷം രൂപ ചെലവഴിച്ചാണ് സയന്‍സ് പാര്‍ക്കിലെ പ്രദര്‍ശന സംവിധാനം നവീകരിച്ചത്. പുതിയ തലമുറയെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റാന്‍ സയന്‍സ് പാര്‍ക്കിലെ ശാസ്ത്ര പ്രദര്‍ശന സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫല്രപദമാക്കി വികസിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റ്ിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ്ബാബു, ടി ടി.റംല, കെ.ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു. ഐഎസ്ആര്‍ഒയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് സയന്‍സ്പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. 18 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഷോ. ഇതിനായി 30 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ഹാളും ഉണ്ട്. ഭീമന്‍ ഉത്തോലകം. ആര്‍ക്കമഡീസ് സ്‌ക്രൂ എന്നീ ഉപകരണങ്ങള്‍ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഊര്‍ജപന്ത്, ടൈം എറൗണ്ട് ദ ഗേ്‌ളാബ് തുടങ്ങി ശാസ്ത്ര സാങ്കേതിക വിജ്ഞാനം പകര്‍ന്നുനല്‍കാന്‍ ഉതകുന്ന നിരവധി പ്രദര്‍ശന വസ്തുക്കളുമുണ്ട്. ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം തുറന്നുകൊടുക്കും. മുതിര്‍ന്നവര്‍ക്ക് 30ഉം കുട്ടികള്‍ക്ക് 15ഉം രൂപയാണ് പ്രവേശന ഫീസ്.
















