പുല്‍പ്പള്ളി : പുല്‍പ്പള്ളി വാത്മീകി വിദ്യാനികേതനില്‍ സെപ്റ്റംബര്‍ 10ന് യോഗ ശില്‍പ്പശാല നട ക്കും. പൊതു-സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയട ക്കെ അഞ്ഞൂറിലധികം വിദ്യാ ര്‍ത്ഥികള്‍ പരിപാടിയില്‍ പ ങ്കെടുക്കും.
പൗരാണിക ഭാരതീയ സംസ്‌കൃതിയുടെ മഹത്തായ സന്ദേശങ്ങളും തത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി ഭാരതസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ വിദ്യാഭാരതിയുടെ ആഭിമുഖ്യത്തിലാണ് പരി പാടി സംഘടിപ്പിക്കുന്നത്. കലാസാംസ്‌കാരികം യോഗ, നൈതീകം, ശാസ്ത്രം എന്നീ നാല് മുഖ്യവിഷയങ്ങളെ ആധാരമാക്കി രാജ്യമൊട്ടാകെ രണ്ടായിരത്തോളം ശില്‍പ്പശാലകളാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം ശില്പശാല നടത്തപ്പെടും. വയനാട് ജില്ലയില്‍ 20 ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ നാല് ഇടങ്ങളില്‍ കേന്ദ്രീകരിച്ച് നാല് മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓരോരോ വിഷയങ്ങളെ അധികരിച്ച് നാല് ശില്‍പ്പശാലകളാണ് നടത്തുന്നത്.
വിജയപ്രദമായ ജീവിതം നയിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രം, കല, നൈതീകം എന്നീ മൂല്യങ്ങള്‍ക്കൊപ്പം യോഗപഠനത്തിലും നൈപുണ്യം നേടുവനുളള പ്രചോദനം നല്‍കുക എന്നതാണ് ഈ ശില്‍പ്പശാലയുടെ ലക്ഷ്യം.
സമാധാനവും ശാന്തിയും സര്‍വ്വതോന്മുഖമായ വളര്‍ച്ചയും കാംക്ഷിക്കുന്ന ലോകജനത യോഗയുടെ പിന്നില്‍ അണിനിരനിരന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ,വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അവസരം പാഴാക്കാതെ ശില്‍ പ്പശാലയില്‍ പങ്കെടുക്കണമെ ന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















