ബത്തേരി : ബത്തേരി കെഎസ്ആര്‍ടിസി ഗ്യാരേജ് പരിസരത്ത് കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന്പറമ്പില്‍ അബ്ദുള്‍ ലത്തീഫിനെ 250 ഗ്രാം കഞ്ചാവുമായി എക്‌സൈസ് വകുപ്പ് അധികൃതര്‍ പിടികൂടി.
പെരുമണ്ണാ ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിക്കുന്നതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജിമ്മിജോസഫ് പറഞ്ഞു.
കോഴിക്കോടേക്കുള്ള യാത്രമദ്ധ്യേയാണ് അബ്ദുള്‍ ലത്തീഫ് പിടിയിലായത്.
















