ലാഹോര്‍: മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ ലഷ്‌ക്കറെ ത്വെയ്ബ ഭീകരരന്‍ സുഫയാന്‍ സഫറിനെ കുറ്റവിമുക്തനാക്കി.പാക്കിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് കുറ്റവിമുക്തനാക്കിയത്. ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രത്തില്‍ നിന്നും പേര് ഒഴിവാക്കിയത്.
മുംബൈ ഭീകരാക്രമണത്തിന് മു്‌ന്നോടിയായി സഹകുറ്റവാളിയായ ഷാഹിദ് ജമീല്‍ റിയാസിന് 3.98 മില്യന്‍ രൂപ നല്‍കി എന്നതാണ് സഫറിനെതിരെയുള്ള കുറ്റങ്ങള്‍.
അതേസമയം ഇയാള്‍ ഇപ്പോഴും അന്വേഷണ പരിധിയില്‍ തന്നെയാണെന്നും സെപ്തംബര്‍ 22 ന് പ്രത്യേക ചെലാന്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും പോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 2008 നവംബറില്‍ നടന്ന ആക്രമണത്തിന് സാമ്പത്തികപിന്തുണ നല്‍കിയെന്ന ആരോപണത്തില്‍ കഴിഞ്ഞമാസമായിരുന്നു സഫര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുടെ അക്കൗണ്ടിലേക്ക് 14,800 രൂപ നിക്ഷേപിച്ചെന്നാണ് ഇയാള്‍ക്കെതിരേ ആരോപിക്കപ്പെട്ടിരുന്നത്
















