ഗുവാഹതി: ലോകത്ത് ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ലയെന്ന പദവി ആസാമിലെ മജൂലി ദ്വീപിന്. ഗിന്നസ് ബുക്കിലിടം നേടിയ ഇവിടം ഇതുവരെ താലൂക്കായിരുന്നു. ആസാമിലെ 35 ാം ജില്ലയായി സര്‍ക്കാര്‍ മജൂലിയെ പ്രഖ്യാപിച്ചു. യുനസ്‌കോയുടെ അംഗീകാരം നേടാന്‍ എളുപ്പമാകുമെന്ന് കരുതുന്നു.
ആസാമിലെ ബിജെപി സര്‍ക്കാര്‍ നയിക്കുന്ന മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജയിച്ചത് ഈ മണ്ഡലത്തിലാണ്.
ആസാമിന്റെ പ്രശസ്ത ഗായകന്‍ ഭൂപേന്‍ ഹസാരികയുടെ അനുസ്മരണ ദിനമായി സര്‍ക്കാര്‍ സ്പതംബര്‍ എട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ ദിവസംതന്നെ പുതിയൊരു ജില്ല പ്രഖ്യാപിച്ച് അതിന്റെ ഓഫീസ് തുറക്കാനായത് അഭിമാനമായി കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെ ആദ്യ നദീ ജില്ലയാകുമ്പോഴും മജൂലിക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. വൈദ്യുതി, ആശുപത്രി, കോളജ് തുടങ്ങിയവയില്ല. ജില്ലയായതോടെ അത്യാവശ്യ സൗകര്യങ്ങള്‍ എത്തുമെന്ന ആഹ്ലാദത്തിലാണ് ഇവിടത്തുകാര്‍.
ബ്രഹ്മപുത്രയിലും സുബാന്‍സിരി നദിയിലും ഉണ്ടാകുന്ന വെള്ളപ്പൊക്കം ഏറെയും ബാധിക്കുന്നത് മജൂലിയെയാണ്. 40 വര്‍ഷത്തിനിടെ ദ്വീപിന്റെ പകുതിയും ഇല്ലാതായി.
















