ദമാസ്‌ക്കസ്: അന്താരാഷ്‌ട്ര ഭീകരസംഘടന ഐഎസിന്റെ കൊടും ക്രൂരതയുടെ പുതിയ മുഖം പുറത്ത്. കുട്ടികളെ മുന്നണിപ്പോരാളികളാകാന്‍ അവര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇല്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്നാണ് കമാന്‍ഡര്‍മാരുടെ ഭീഷണി.
സിറിയയിലെ ദേരി സോര്‍ നഗരത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ഐഎസ്, ഭീഷണിപ്പെടുത്തി കുട്ടികളെ ജിഹാദിയുടെ മുന്‍പിലെത്തിക്കുകയാണ്. അങ്ങനെ അവര്‍ക്ക് സൈന്യവുമായി ഏറ്റുമുട്ടാം.
കുട്ടികളായതിനാല്‍ സൈന്യത്തിന് അവരുമായി യുദ്ധം ചെയ്യാന്‍ സാധിക്കുകയുമില്ല. മുന്‍പില്‍ നിന്ന് പോരാന്‍ വിസമ്മതിച്ചാല്‍ മാനഭംഗപ്പെടുത്തുമെന്നാണ് ഭീഷണി. ഇവര്‍ മുന്നില്‍ പോരാടാന്‍ തയ്യാറായാലും അവരെ മാനഭംഗപ്പെടുത്തി മൊബൈലിലാക്കുന്നുണ്ട്.
















