ബീജിങ്: ചൈനയില്‍ അനധികൃത രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.
സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹെബി പ്രവിശ്യയില്‍ ജിന്‍സുഹയില്‍ വ്യാഴാഴ്ച രാവിലെ 11 നായിരുന്നു അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
















