വാഷിംഗ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ 10.54ന് ആയിരുന്നു അപകടം.
ഡൈമണ്ട് എയര്‍ക്രാഫ്റ്റ് ഡിഎ20സി1, ബീച്ച് എഫ്33എ എന്നീ വിമാനങ്ങളാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തെക്കൂറിച്ച് വിശദമായ അന്വേഷണത്തിനു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു.
















