Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിനീഷ് കൊലക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ജില്ലാ പോലീസ് മേധാവി ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 12:58 am IST
inKannur

ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസന്വേഷണത്തിന്റെ മേല്‍നോട്ടം ജില്ലാ പോലീസ് മേധാവി സഞ്ജീവ് കുമാര്‍ ഏറ്റെടുത്തു. ഇന്നലെ രാവിലെ മുഴക്കുന്ന് പോലീസ് സ്‌റ്റേഷനില്‍ എസ്പി അടിയന്തിര യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. എസ്പിക്ക് പുറമെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി.എ.ഫിലിപ്പ്, എസ്പിയുടെ സ്‌ക്വാഡ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടക്കും. ഏറെ രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടാകാനിടയുള്ളതിനാലാണ് എസ്പി കേസന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ഇടപെടുന്നത്.

പതിനെട്ട് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടുപേരൊഴികെ എല്ലാവരെയും പോലീസ് വിട്ടയച്ചു. രണ്ടുപേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട്പങ്കില്ലെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായി അറിയാവുന്നതിനാലാണ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. വിനീഷ് വധത്തെക്കുറിച്ച് ഇവരില്‍ നിന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എസ്പി ഇന്നലെ മുഴക്കുന്നിലെത്തി അന്വേഷണപുരോഗതി വിലയിരുത്തിയത്. രാഷ്‌ട്രീയ സമ്മര്‍ദ്ദം ഏറെയുള്ളതിനാല്‍ പോലീസില്‍ മെല്ലെപോക്ക് സമീപനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ ഇന്നലത്തെ യോഗത്തില്‍ എസ്പി വിമര്‍ശിച്ചു. ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയുന്ന കൊലപാതകക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടാനും യഥാര്‍ഥ പ്രതികളെ കണ്ടെത്താനുമാണ് എസ്പി നല്‍കിയ നിര്‍ദേശം. കൊലപാതക സംഘത്തില്‍ പത്തോളം പേരുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആറുപേരെയാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇവര്‍ സംഭവ ദിവസം തന്നെ മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് മുങ്ങി. ഇന്നലെഏഴ് സംഘങ്ങളായി നൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ മുഴക്കുന്ന്, തില്ലങ്കേരി മേഖലയില്‍ വ്യാപക റെയഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേരെയും ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നാണ് പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

കേസില്‍ യഥാര്‍ഥ പ്രതികളെ മാത്രമെ പിടികൂടുകയുള്ളുവെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സൈബര്‍സെല്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ കേസിനാവശ്യമായ തെളിവുകള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. പോലീസിലെ ഒരു വിഭാഗത്തിന്റെ കഴിവുകേടാണ് മുഴക്കുന്ന്, തില്ലങ്കേരി മേഖലകളില്‍ അക്രമവും കൊലപാതകവും വീണ്ടും പുനരാരംഭിച്ചതെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് അന്നത്തെ ഇരിട്ടി സിഐ വി.വി.മനോജിന്റെ നേതൃത്വത്തില്‍ അക്രമകാരികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിനാല്‍ കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍പ്പോലും മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളില്‍ പതിവിന് വിരുദ്ധമായി തികഞ്ഞ ശാന്തതയായിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ ജനങ്ങളെയാകെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.