ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് ബ്രിജ്പാലിനെയും സഹായികളെയും വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രധാനപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുരാട്‌നഗര്‍ പട്ടണത്തില്‍ നിന്നാണ് മുഖ്യപ്രതി മനോജിനെ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 11നാണ് സംഭവം. ഗാസിയാബാദിലെ മുരാട് നഗറിലാണ് ആക്രമണമുണ്ടായത്. 100 റൗണ്ട് വെടിവച്ചു. സംഭവസ്ഥലത്ത് നിന്നും ഒരു എകെ-47, രണ്ട് ഒന്‍പത് എംഎം പിസ്റ്റളും കണ്ടെടുത്തിരുന്നു. നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
















