നാനാദേശികര്‍, വളഞ്ചിയര്‍, പതിനെണ്‍ ഭൂമിതിശൈ, ആയിരത്തെണ്ണൂറ്റവര്‍ എന്നീ നാമങ്ങളില്‍ വാണിക സംഘങ്ങള്‍ ഉണ്ടായിരുന്നു. ഒരു സമയത്തിന്റെ നിശ്ചയത്തില്‍ അല്ലെങ്കില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ച വരായിരുന്നു ഇവര്‍. ക്ഷേത്ര രക്ഷക്ക് നിയോഗിക്കപ്പെട്ട ഒരു സംഘം കൂടിയായിരുന്നു. നാല്‍പത്തെണ്ണായിരവര്‍ എന്നവര്‍ത്തക സംഘം വയനാട്ടില്‍ പുല്‍പ്പള്ളിക്കടുത്ത താഴെക്കാവില്‍ തിരുക്കുണവായ് എന്ന ജൈനക്ഷേത്രം ഇവരുടെ സ്ഥാപനമായിരുന്നുവെന്നാണ് നിഗമനം.
















