ഹൈദരാബാദ്: ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സുനാമി മോക്ക് ഡ്രില്‍ ആരംഭിച്ചു.
സുനാമി സമയത്ത് എങ്ങനെ തീരപ്രദേശത്തെ ആളുകളെ ഒഴിപ്പിക്കാം, മുന്നറിയിപ്പ് നല്‍കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക്ക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതം ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന സുനാമി മോക്ക് ഡ്രില്‍ വ്യാഴാഴ്ച അവസാനിക്കും.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി തീരപ്രദേശത്ത് നിന്ന് ഏകദേശം 35,000ത്തോളം പേരെ ഒഴിപ്പിച്ചു കൊണ്ടാണ് പരിശീലനം നടത്തുക. ഭാരതത്തില്‍ പ്രധാനമായും ഒഡീഷ തീരത്താണ് പരിശീലനം. കൂടാതെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരള, ഗോവ എന്നിവിടങ്ങളിലും പരിശീലനം നടക്കും.
2004 ഡിസംബര്‍ 26ന് സുനാമിയുണ്ടായതിന് ശേഷമാണ് യുനെസ്‌ക്കോ ‘IOWave16’ സംഘടിപ്പിച്ച് തുടങ്ങിയത്.
















