Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സുരക്ഷാ നടപടികള്‍ ഫലം കാണുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:32 pm IST
inAlappuzha

ആലപ്പുഴ: പൊതുനിരത്തുകളിലെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ജില്ലയിലെ റോഡുകളില്‍ അപകടങ്ങളും മരണസംഖ്യയും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് കാല്‍നടയാത്രികനായ യുവാവ് ദാരുണമായി മരിച്ചതാണ് ഒടുവിലത്തേത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ദേശിയപാതയില്‍ കരുവാറ്റയില്‍ ബൈക്കില്‍ കാറിടിച്ച് തകഴി സ്വദേശികളായ മൂന്ന് യുവാക്കളാണ് മരിച്ചത്. ഈ വര്‍ഷം ജില്ലയില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളില്‍ ആയിരത്തിതൊള്ളായിരത്തി എണ്‍പതിലേറെ വാഹനാപകടങ്ങളാണുണ്ടായതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 230 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടങ്ങളില്‍പ്പെടുന്നതിലേറെയും ഇരുചക്രവാഹനയാത്രക്കാരാണ്. അരൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള ദേശീയപാതയില്‍ മാത്രമായി 633 അപകടങ്ങളാണുണ്ടായത്. ഇതില്‍ 94 പേര്‍ മരിക്കുകയും 745 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വര്‍ഷം മെയ് മാസത്തിലാണ് ഏറ്റവും കുടുതല്‍ മരണമുണ്ടായത്. 259 അപകടങ്ങളില്‍ 40 പേരാണ് മരിച്ചത്. ഈ മാസം ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഇന്നലെ വരെ ഈ മാസം എട്ടുപേരാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 3,121 അപകടങ്ങളില്‍ 378 പേര്‍ മരണപ്പെടുകയും 3,454 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങളില്‍

ഗുരുതരമായി പരിക്കേറ്റവരില്‍ ചിലര്‍ ഇപ്പോഴും മരണത്തോട് മല്ലടിക്കുന്നു. കൂടാതെ അംഗവൈകല്യവും മറ്റുമായി ജീവിക്കുന്നു. ദേശീയപാതയിലെയും മറ്റ് റോഡുകളിലെയും കുഴികളും മറ്റും അപകടകാരണമാകുമ്പോഴും ജില്ലയിലെ 98 ശതമാനം അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിങ് മൂലമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വാഹനമോടിക്കുന്നവര്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ട്രാഫിക് നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണകളില്ലാതെ വരുന്നതും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതെ കടന്നുപോകുന്നതും അപകടകാരണമാകുന്നു.

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചാല്‍ അപകടങ്ങളിലെ മരണം കുറയ്‌ക്കാന്‍ കഴിയുമെന്നും ഭൂരിഭാഗവും പേരും മരിക്കുന്നത് തലയ്‌ക്കേറ്റ പരിക്ക് മൂലമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ അപകട സാദ്ധ്യത കൂടിയ മേഖലകളിലെല്ലാം അപകടം ഒഴിവാക്കാനുള്ള റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. എന്നാല്‍ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്.

ജനുവരിയില്‍ 265 അപകടങ്ങളില്‍ 29 പേര്‍ മരിക്കുകയും, 302 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഫെബ്രുവരി അപകടം 284, മരണം 27, പരിക്കേറ്റവര്‍ 316, മാര്‍ച്ച് അപകടം 244, മരണം 32, പരിക്കേറ്റവര്‍ 285. ഏപ്രില്‍ അപകടം 251, മരണം 27, പരിക്കേറ്റവര്‍ 280. മെയ് അപകടം 259, മരണം 40 പരിക്കേറ്റവര്‍ 278. ജൂണ്‍ അപകടം 223, മരണം 22, പരിക്കേറ്റവര്‍ 249. ജൂലൈ അപകടം 216, മരണം 19, പരിക്കേറ്റവര്‍ 263, ആഗസറ്റ് അപകടം 228, മരണം 21, പരിക്കേറ്റവര്‍ 270 എന്നിങ്ങനെയാണ് ഔദ്യോഗിക വിവരം. ഈ മാസം ഇന്നലെ വരെ പത്തു പേരാണ് മരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.