Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമ്പരാഗത കുടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:11 pm IST
in Samskriti

ഒരു കാലഘട്ടത്തില്‍ കുടയായി ഉപയോഗിച്ചിരുന്നത് ഓലകൊണ്ട് നിര്‍മ്മിച്ചകുടകളായിരുന്നു. ഉന്നതന്മാരും സാധാരണക്കാരും മഴ നനയാതെയിരിക്കാനും വെയിലില്‍നിന്നും രക്ഷനേടുന്നതിനും ഏക ആശ്രയം ഇത്തരം കുടകളായിരുന്നു.

കുടപ്പനയോലയും മുളയുമാണ് അതിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍. പൊള്ളയായ മുളകളാണ് ഇതിന് അനുയോജ്യം. മുളയുടെ അഗ്രഭാഗം കാലിനും താഴയുള്ള ഭാഗങ്ങള്‍ അലകും കോലും വയ്‌ക്കാനും ആവശ്യാനുസരണം പൊളിച്ചു വാട്ടി ഉപയോഗിക്കാം. പനയോല വെട്ടി തണലില്‍ ഉണക്കി പച്ചനിറം ഇല്ലാതായതിനുശേഷമാണ് കുടയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. പറയ വിഭാഗക്കാരാണ് ഇതു നിര്‍മ്മിക്കുന്നത്.

ഭഗവതിക്ഷേത്രങ്ങളിലെ വേല കൊണ്ടുപോകുന്നതിനായി വേട്ടുവര്‍ ധാരാളമായി ഇതുപയോഗിച്ചിരുന്നു. ചില തെയ്യങ്ങളും കുടചൂടിയിരുന്നു. നമ്പൂതിരിമാര്‍ സമാവര്‍ത്തനം, വേളി എന്നിവയ്‌ക്ക് ഓലക്കുട ചൂടാറുണ്ട്. കനം കുറഞ്ഞ് നീളമുള്ള മുളയെടുത്ത് തലകീഴായി നിര്‍ത്തി കടയ്‌ക്കല്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ താഴെ പതിനാറ് തുളകളിടുന്നു. ചുറ്റിലുമുള്ള ദ്വാരത്തിലും ‘കുറ്റി കല്‍പ്പ'(മുളപൊളിച്ച് കനം കുറച്ച് ഉഴിഞ്ഞെടുത്ത് കൈമുട്ടുമുതല്‍ വിരല്‍ത്തുമ്പുവരെ നീളമുള്ളവടികളാണ് കുറ്റി കല്‍പ്പ) കുത്തിനിര്‍ത്തുന്നു.അപ്പോള്‍ ചുറ്റു ഭാഗങ്ങളിലേയ്‌ക്ക് വിടര്‍ന്ന് നില്‍ക്കുന്നു കുറ്റികല്‍പ്പ. ഒന്ന് ഒതുക്കി ഉയര്‍ത്തി കുറച്ചു ഭാഗം അളികൊണ്ട്(മുള കനം കുറച്ച് ചീന്തിയെടുക്കുന്നതാണ് അളി) നെയ്തുകേറ്റും. കുടയുടെ അറ്റം വരെ നെയ്തുകേറ്റേണ്ടതില്ല. ഒരു ‘അലക്’ (മുളയുടെ കനം കുറച്ച് ഉഴിഞ്ഞെടുക്കുന്ന വടിയാണ് അലക്.) എടുത്ത് വട്ടത്തിലാക്കി കുറ്റികല്‍പ്പയുടെ അറ്റത്ത് വച്ച്‌കെട്ടും. ഇതിനെ ചുറ്റലക് എന്നു പറയും.

പിന്നെ ഒരലകുകൂടിയെടുത്ത് കുറ്റി കല്‍പ്പയുടെ നടുവില്‍വച്ച്‌കെട്ടി കോട്ടംതീര്‍ക്കും. ഇതാണ് ഓലക്കുടയുടെ ചട്ടക്കൂട്. പിന്നീട് ഓലമേയലാണ്. ഓല ഉപയോഗിക്കുന്നതിനുമുമ്പ് ഓല കീറാതെ ഈര്‍ക്കില്‍ മാത്രമായി അടര്‍ത്തിയെടുക്കും. ഇതിനുമുമ്പായി വെള്ളംതളിച്ച് പശിമവരുത്തും. ചുറ്റലക് പിടിപ്പിച്ച കാല് ഉയരത്തില്‍ നിന്നും നിലം മുട്ടിച്ച് തലകീഴായി കെട്ടിയിടും. പിന്നെ ഓല അടിയിലൂടെ തിരുകി കയറ്റും. ഇവ അകത്തേക്കുമടക്കി മുമ്പ് ഊരിമാറ്റിയ ഈര്‍ക്കിലിയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുത്ത് മുനയുണ്ടാക്കി കുത്തി അഴിഞ്ഞുപോകാതെ നിര്‍ത്തും. ഈര്‍ക്കിലി കുത്തുന്നത് പുറമേക്കുകാണില്ല. ഇവചെരിച്ച് കുറ്റികല്‍പ്പയുടെ അടിയിലേക്ക് തിരുകി വക്കും.

ചിലകാവുകളില്‍ വര്‍ഷംതോറും കുടസമര്‍പ്പിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ട്. രാജാക്കന്മാര്‍ക്ക് നെടിയ കുടയും, ബ്രാഹ്മണര്‍ക്ക് മനക്കുടയും, അന്തര്‍ജനങ്ങള്‍ ഉപയോഗിക്കുന്നകുടയ്‌ക്ക് മറക്കുട എന്നാണ് പറയുക. ഉത്തരകേരളത്തിലെ മറക്കുടയ്‌ക്ക് കാലിനു നീളം കുറയും. ദക്ഷിണ കേരളത്തില്‍ കാലിന് നീളം കൂടുതലുമാണ്. കന്യകമാരുടെ കുടയ്‌ക്ക് കന്യാക്കുട എന്നും പറയുന്നു. അവര്‍ണ്ണസ്ത്രീകള്‍ക്ക് കന്നിക്കുട, നായന്മാര്‍ കല്യാണത്തിനുപയോഗിക്കുന്നത് മങ്ങലക്കുട. നമ്പൂതിരിമാരുടെ വിവാഹത്തിനുപയോഗിക്കുന്ന കുടയ്‌ക്ക് വേളിക്കുട എന്നും കൃഷിക്കാരുടേത് കുണ്ടന്‍കുട, തൊപ്പിക്കുട, ഉത്സവത്തിനുള്ളത് ചിത്രക്കുട. കാവുകളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത് ആചാരക്കുട. ഇവയുടെ ഉള്‍വശം പട്ടിനാല്‍ അലങ്കരിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.