Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കശ്മീര്‍: നെഹ്‌റുവാണ് വില്ലന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 04:24 pm IST
in Vicharam

ഭാരതത്തിന് നിത്യദുഃഖം സമ്മാനിച്ച കശ്മീര്‍ പ്രശ്‌നം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനയാണ്. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് നാട്ടുരാജ്യങ്ങള്‍ മിക്കവയും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. ലയിക്കാതെ നിന്നത് ഹൈദരാബാദും കശ്മീരും പോലെയുള്ള ചില നാട്ടുരാജ്യങ്ങള്‍ മാത്രം.

നെഹ്‌റുവും മൗണ്ട് ബാറ്റനും ചേര്‍ന്ന് ചെയ്ത ഒന്നാമത്തെ തെറ്റ് നാട്ടുരാജ്യങ്ങള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്ന നിര്‍ദ്ദേശം വച്ചതാണ്. വിദേശിയുടെ ഉപദേശം സ്വീകരിച്ച് വിഡ്ഢിത്തം നിറഞ്ഞ വിളംബരം നടത്തരുതായിരുന്നു. രാഷ്‌ട്രതാല്‍പ്പര്യം നോക്കുന്നവര്‍ പരിഗണിക്കാന്‍ പാടില്ലാത്ത കാര്യമാണ് നെഹ്‌റുവിന്റെ ഭാഗത്തുനിന്നുണ്ടായത്.

സ്വാതന്ത്ര്യാനന്തര കശ്മീരിലേക്ക് പാക്കിസ്ഥാന്റെ പട്ടാളം ഇരച്ചുകയറി. രാഷ്‌ട്രതാല്‍പ്പര്യം നെഹ്‌റുവിന് ഉണ്ടായിരുന്നുവെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സൈന്യത്തെ അയച്ച കശ്മിരിനെ രക്ഷിക്കുമായിരുന്നു. നെഹ്‌റു മൗണ്ട് ബാറ്റന്റെ ഉപദേശം സ്വീകരിച്ച് ആലോചനായോഗം വിളിക്കുകയാണ് ചെയ്തത്. ആ യോഗത്തിലും എത്രയും വേഗം സൈന്യത്തെ അയക്കാനല്ല തീരുമാനിച്ചത്. വിവരങ്ങള്‍ അന്വേഷിച്ചുവരാന്‍ മാത്രം വി.പി.മേനോനെ അയയ്‌ക്കുകയാണ് ചെയ്തത്.

അന്വേഷണം നടത്തിയ വി.പി. മേനോന്‍ എത്രയും പെട്ടെന്ന് സൈന്യത്തെ അയച്ചില്ലെങ്കില്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോകുമെന്നും, രാഷ്‌ട്രത്തിന് വലുതായ നഷ്ടമുണ്ടാകുമെന്നും അറിയിച്ചു. അവിടംകൊണ്ടും കാര്യങ്ങള്‍ അവസാനിച്ചില്ല. മൗണ്ട് ബാറ്റന്‍ എന്ന രാജ്യശത്രുവിന്റെ ഉപദേശം കശ്മീര്‍ രാജാവ് ലയനക്കരാറില്‍ ഒപ്പുവച്ചതിനുശേഷം സൈന്യത്തെ അയച്ചാല്‍ മതിയെന്നായിരുന്നു. അതംഗീകരിച്ചത് നെഹ്‌റു ചെയ്ത മൂന്നാമത്തെ തെറ്റ്.

കശ്മീര്‍ രാജാവ് നിരുപാധികം ലയനക്കരാറില്‍ ഒപ്പുവച്ചു. ഭാരത സൈന്യം കശ്മീരിലേക്ക് മാര്‍ച്ച് ചെയ്തു. ഇത്രയും കാലവിളംബം വരുത്തിയതിലൂടെ പാക് സൈന്യം ഒരു തടസ്സവും കൂടാതെ ഭാരതമണ്ണ് വളരെയേറെ കയ്യേറിക്കഴിഞ്ഞിരുന്നു.

പക്ഷേ നെഹ്‌റുവല്ലല്ലോ ഭാരതസൈനികര്‍. അവര്‍ ഊജ്വല ദേശപ്രേമത്തോടെ പൊരുതി, നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചുകൊണ്ടിരുന്നു; പാക്കിസ്ഥാന്‍ പരാജയപ്പെട്ടുകൊണ്ടും ഇരുന്നു. ഭാരതത്തിന്റെ വിജയകരമായ മുന്നേറ്റം സംഭവിച്ചുകൊണ്ടിരിക്കെ മൗണ്ട് ബാറ്റന്റെ ഉപദേശം സ്വീകരിച്ച് നെഹ്‌റു വിഷയം ഐക്യരാഷ്‌ട്ര സഭയില്‍ ഉന്നയിച്ചു. കശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്‌ട്രാ വിഷയമാക്കി മാറ്റി. കശ്മീര്‍ കാര്യത്തില്‍ നെഹ്‌റു ചെയ്ത നലാമത്തെ തെറ്റ്.

വിജയിച്ചുകൊണ്ടിരിക്കുന്നവന്‍ മധ്യസ്ഥനെ തേടിപോകുന്ന വിഡ്ഢിത്തം സാമാന്യബുദ്ധിയുള്ളവരാരും കാണിക്കാത്തതാണ്.

ഐക്യരാഷ്‌ട്രസഭ കാര്യങ്ങള്‍ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കെ നെഹ്‌റു ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. ഉപപ്രധാനമന്ത്രി പട്ടേലിനോടോ സൈനികത്തലവന്മാരോടോ ആലോചിക്കാനുള്ള ബുദ്ധിപോലും ‘നവഭാരത ശില്‍പ്പി’ കാണിച്ചില്ല. നഷ്ടപ്പെട്ട ഭൂമി മുഴുവനും തിരിച്ചുപിടിച്ചിരുന്നില്ല. ശത്രുസൈന്യം തോറ്റോടുകയായിരുന്നു.

ഐക്യരാഷ്‌ട്രസഭ വെടിനിര്‍ത്തലിന് ഉപദേശിച്ചിരുന്നില്ല. നെഹ്‌റു ചെയ്ത അഞ്ചാമത്തെ തെറ്റ്.

ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന്‍ പെഷവാറിലേക്ക് നെഹ്‌റുവിനെ ക്ഷണിച്ചു. പാക് ഭരണകൂടത്തെ ദല്‍ഹിക്കു വരുത്തേണ്ട ഭാരത പ്രധാനമന്ത്രി ഭാരതത്തിനുവേണ്ടി ചര്‍ച്ച ചെയ്യാന്‍ മൗണ്ട് ബാറ്റനെയാണ് പാക്കിസ്ഥാനിലേക്ക് അയച്ചത്. നെഹ്‌റു ചെയ്ത ആറാമത്തെ തെറ്റ്.

വിവിധതലങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ സ്വയം നിര്‍ണയാവകാശം പ്രഖ്യാപിച്ചത് നെഹ്‌റുവിന്റെ ഏഴാമത്തെ തെറ്റ്. ഭാരത ഭരണഘടന ഉണ്ടാക്കിയപ്പോള്‍ നിരുപാധികം ഭാരതത്തില്‍ ലയിച്ച കശ്മീരിന് പ്രത്യേക പതാകയും പ്രത്യേക ഭരണഘടനയും നേരിട്ട് ഒരു പ്രധാനമന്ത്രിയെയും അനുവദിച്ചത് നെഹ്‌റു രാജ്യത്തോടു ചെയ്ത ഏറ്റവും വലിയ തെറ്റ്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ പാക് സൈന്യത്തിന്റെ കൈയിലുണ്ടായിരുന്ന ഭാരത പ്രദേശമാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഭീകരവാദി പരിശീലന കേന്ദ്രങ്ങളുള്ള പാക്കധീന കശ്മീര്‍.

ഇതാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ മൂലകാരണം. പിന്നീടുള്ളതെല്ലാം കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂട്ടിച്ചേര്‍ത്ത കുഴപ്പങ്ങളേയുള്ളൂ.

എന്തായിരുന്നു നെഹ്‌റുവിന്റെ മൗണ്ട് ബാറ്റനോടുള്ള താല്‍പ്പര്യം? എന്തായിരുന്നു അക്രമണകാരിക്ക് സ്വതന്ത്രഭാരതത്തിന്റെ ഭരണച്ചുമതല ഏല്‍പ്പിച്ചു കൊടുക്കുവാനുള്ള പ്രചോദനം? എന്തിനാണ് ശത്രുവിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നെഹ്‌റു ആവേശം കാണിച്ചത്?

എഡ്വിന മൗണ്ട് ബാറ്റനെ ദല്‍ഹിയില്‍ നിലനിര്‍ത്താന്‍ തന്നെയല്ലെങ്കില്‍ പിന്നെന്തിനായിരുന്നു സ്വാതന്ത്ര്യാനന്തരം വിദേശിയെത്തന്നെ ഭരണത്തലവനാക്കിയത്? ലോകത്തില്‍ ഒരു രാജ്യത്തും അടിമ സ്വാതന്ത്രനായാല്‍ പിന്നെ ഉടമയെത്തന്നെ തന്റെ അവകാശം ഏല്‍പ്പിച്ചില്ല; അത്രക്കും വിഡ്ഢികളല്ലാതെ. സ്വതന്ത്രഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ഭാരതത്തെ കീറിമുറിച്ച് രക്തനദി സൃഷ്ടിച്ച സാക്ഷാല്‍ മൗണ്ട് ബാറ്റന്‍ തന്നെ! ഭാരതീയര്‍ സ്വയം വിഡ്ഢികളായതില്‍ യൂറോപ്യന്‍ ഊറിച്ചിരിച്ചിട്ടുണ്ടാവണം.

ഭാരത പ്രതിനിധിയായി പാക്കിസ്ഥാനില്‍ ചര്‍ച്ചക്കുപോയ മൗണ്ട് ബാറ്റണ്‍ എന്തായിരിക്കാം ചര്‍ച്ച ചെയ്തിട്ടുണ്ടാവുക? ഭാരതീയരെ മതപരമായി വിഭജിക്കാന്‍ മുസ്ലിംലീഗെന്ന വര്‍ഗീയ ഭ്രാന്തിനെ 1906 ല്‍ സൃഷ്ടിച്ച ബ്രിട്ടീഷുകാരന്റെ പിന്‍ഗാമി സുന്ദരമായ, സുരക്ഷിതമായ ജീവിതവ്യവസ്ഥയുണ്ടാക്കുമെന്ന് വിചാരിക്കുന്നിടത്തോളം മൗഢ്യം വേറെയുണ്ടോ?

1857 ലെ വിപ്ലവാവേശം കണ്ട് ഞെട്ടിപ്പോയ ബ്രിട്ടീഷ് സര്‍ക്കാര്‍ നാടിനെ ദുര്‍ബലപ്പെടുത്താനാണ് പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയത്.

1905 ലെ ബംഗാള്‍ വിഭജനത്തെ മതഭേദം കൂടാതെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചെതിര്‍ക്കുന്നത് കണ്ടപ്പോള്‍ ആ ഐക്യത്തെ തകര്‍ക്കാനാണ് അവര്‍ തന്നെ മുസ്ലിംലീഗ് തുടങ്ങിയത്. പിന്‍ഗാമികള്‍ ഇന്നും ദേശീയതയെ ദുര്‍ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. മുന്‍പ് ബ്രിട്ടീഷുകാര്‍ ചെയ്ത കാര്യങ്ങള്‍, മൗണ്ട് ബാറ്റന്‍ നടത്തിയ രാജ്യദ്രോഹങ്ങള്‍ അവരുടെ സഹായികളായ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ഉപകരണങ്ങളായ കോണ്‍ഗ്രസും മുസ്ലിംലീഗും ഇപ്പോഴും തുടരുന്നു. അതിന്റെ ദുരന്തങ്ങളാണ് കശ്മീരിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നെഹ്‌റു കോണ്‍ഗ്രസും പിന്‍ഗാമികളും രാജ്യത്തിന് സമ്മാനിച്ച നിത്യദുഃഖമാണ് കശ്മീര്‍ പ്രശ്‌നം. യുധിഷ്ഠിരന്റെ ചൂതുകളി മോഹം ഭാര്യയെ പണയപ്പെടുത്തുന്നതിലെത്തിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മോഹങ്ങള്‍ ഭാരതമാതാവിനെ പണയപ്പെടുത്തുന്നതിലെത്തിച്ചു. ഒരു വ്യക്തിയുടെ സ്വാര്‍ത്ഥമായ മോഹം ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നിലയിലെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസിന് ഒളിച്ചോടാന്‍ കഴിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.