കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന രാഷ്‌ട്രീയ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ സിപിഎമ്മിനകത്ത് അധികാരമുള്ളയാളാണ് പിണറായി വിജയനെന്നും എന്നാല്‍ അക്രമം നിര്‍ത്താന്‍ പിണറായി ആവശ്യപ്പെടില്ലെന്നും സിഎംപി നേതാവ് സി.പി.ജോണ്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ അക്രമങ്ങളുടെ കാര്യത്തില്‍ എല്ലാ കക്ഷികളും മനസ്സ് തുറക്കാന്‍ തയ്യാറാകണം. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അക്രമം അവസാനിക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പിണറായിയുടെ നിലപാട്. ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പ് വരത്തുന്ന കാര്യത്തില്‍ ഭരണ കക്ഷിക്ക് ഏതെങ്കിലും തരത്തിലുള്ള കരുതലോ ആശങ്കയോ ഇല്ല. പാടത്ത് പണിയും വരമ്പത്ത് കൂലിയും കൊടുക്കുന്ന പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നത്. സിപിഎം എന്ന പാര്‍ട്ടി കേരളത്തിന് ഒരു ബാധ്യതയായിരിക്കുകയായണ്. വര്‍ഗീയ ധ്രുവീകരണം നടത്തി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താനാണ് ഭാവമെങ്കില്‍ സിപിഎമ്മിന് ബംഗാളിലെ സ്ഥിതി വരുമെന്നും സി.പി.ജോണ്‍ പറഞ്ഞു.
















