റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വെ തുടങ്ങിയ കരുത്തര്‍ നാളെ കളത്തില്‍.
അര്‍ജന്റീന എവേ മത്സരത്തില്‍ വെനസ്വേലയാണ് എതിരാൡകള്‍. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരെ കളത്തിലിറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലാതെയാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. പരിക്കാണ് മെസ്സിക്ക് പ്രശ്‌നം. ഉറുഗ്വെക്കെതിരെ മെസ്സിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. നിലവില്‍ ഏഴ് കളികൡ നിന്ന് 14 പോയിന്റുമായി അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നാളെ പുലര്‍ച്ചെ 4.30നാണ് മത്സരം.
ഇക്വഡോറിനെ കഴിഞ്ഞ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ബ്രസീല്‍ സ്വന്തം തട്ടകത്തില്‍ കൊളംബിയക്കെതിരെ ഇറങ്ങും. നെയ്‌മറിലും ഗബ്രിയേല്‍ ജീസസിലും പ്രതീക്ഷയര്‍പ്പിച്ചാണ് കാനറികള്‍ കളിക്കിറങ്ങുക. കൊളംബിയ കഴിഞ്ഞ കൡയില്‍ വെനസ്വേലയെ 2-ഢന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലും. ബുധനാഴ്ച രാവിലെ 6.15ന് കിക്കോഫ്.
അര്‍ജന്റീനയോടേറ്റ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് തിരിച്ചുവരാന്‍ ഉറുഗ്വെയും ഇന്ന് ഇറങ്ങും. പരാഗ്വെയാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം പരാഗ്വെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചിരുന്നു. മറ്റ് മത്സരങ്ങളില്‍ പെറു ഇക്വഡോറുമായും ചിലി ബൊളീവിയയുമായും കളിക്കും.
















