കണ്ണൂര്‍: ഇന്നലെ രാത്രി 9 മണിയോടെ ഇരിട്ടി തില്ലങ്കേരി പള്ളിപൊയിലില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിനീഷിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ തില്ലങ്കേരിയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും . ഉച്ചയ്‌ക്ക് 1 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംഘപരിവാര്‍ നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.തുടര്‍ന്ന് വിലാപയാത്രയായി തളിപ്പറമ്പ് ,ശ്രീകണ്ഠാപുരം , ഇരിക്കൂര്‍ വഴി ഇരിട്ടിയിലെത്തിച്ചു. ഇരിട്ടി ,ഉളിയില്‍ ,തില്ലങ്കേരി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം വീട്ടിലെത്തിച്ചു. വഴിനീളെ ആയിരങ്ങള്‍ ബിനീഷിന് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
















