മാവേലിക്കര: കെഎസ്ആര്‍ടിസി റീജിണല്‍ വര്‍ക്ക് ഷോപ്പില്‍ ജോലിക്കെത്തിയ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവര്‍ത്തകര്‍ക്ക് ഭീഷണി. രാവിലെ തന്നെ ബിഎംഎസ് യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ ജോലിക്ക് കയറിയിരുന്നു.
ഉച്ചയോടെ സംഘടിച്ചെത്തിയ സമര അനുകൂല യൂണിയനില്‍പ്പെട്ടവര്‍ വര്‍ക്ക്‌ഷോപ്പ് സെക്യൂരിറ്റിയെ തള്ളിമാറ്റിയ ശേഷം എത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് അക്രമികള്‍ പിന്മാറിയത്.
ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 16 ബിഎംഎസ് യൂണിയനില്‍പ്പെട്ട പ്രവര്‍ത്തകര്‍ ജോലിക്ക് കയറി.
















