ന്യൂദല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദല്‍ഹി നിവാസികള്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുമ്പോഴും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തന്നെ. ട്വിറ്ററിലൂടെയാണ് കേജ്‌രിവാള്‍ തന്റെ അമര്‍ഷം വ്യക്തമാക്കുന്നത്.
വെള്ളക്കെട്ട് തടയാന്‍ കഴിയാത്തതിന്റെ കാരണങ്ങളെ പറ്റി ലഫ്. ഗവര്‍ണര്‍ നജീബ് ജങിനോടാണ് ചോദിക്കേണ്ടത്. നജീബ് ജങിനാണ് ദല്‍ഹിയുടെ സര്‍വ്വാധികാരമെന്ന് ഹൈക്കോടതി പറയുമ്പോള്‍, അദ്ദേഹത്തിന് തന്നെയാണ് വെള്ളപ്പൊക്കത്തിന്റെ കാരണങ്ങള്‍ തിരക്കി കോടതി സമ്മന്‍സ് അയക്കേണ്ടത്. ഗവര്‍ണര്‍ക്കാണ് അധികാരമെന്ന് പറയുമ്പോഴും മുഖ്യമന്ത്രി ജോലി നിര്‍വ്വഹിക്കണമെന്നുള്ളതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും കേജ്‌രിവാള്‍ ട്വീറ്റില്‍ കുറിച്ചു.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ദല്‍ഹിയും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്
















