കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവും എംഎല്‍എയുമായ എം.സ്വരാജിനെതിരെ എഐവൈഎഫ് നേതാവ്. സ്വരാജ് സിപിഐയെ വിമര്‍ശിക്കുന്നത് പക്വതക്കുറവുകൊണ്ടാണെന്നും മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണെന്നും എഐവൈഎഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് അഡ്വ. പി. അജയകുമാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഐക്ക് ആളില്ല എന്നും മറ്റുമുള്ള സ്വരാജിന്റെ പ്രസംഗം അസംബന്ധമാണെന്നും കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സമര രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.വി.രജീഷ്, ജില്ലാപ്രസിഡണ്ട് എം.സി.സജീഷ് എന്നിവരും സംബന്ധിച്ചു.
















