Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കതിരൂര്‍ മനോജ് ബലിദാന വാര്‍ഷികം ആര്‍എസ്എസിന്റെ ആദര്‍ശം ഭാരതത്തിന്റെ ആത്മാവില്‍ നിന്ന് ഉയര്‍ന്നുവന്നത്: ജെ.നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 02:17 pm IST
inKannur

പാനൂര്‍: നേരിന്റെ ആദര്‍ശം നെഞ്ചേറ്റിയാണ് രാഷ്‌ട്രീയ സ്വയംസേവകസംഘം പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇതിന്റെ ബീജാവാപം ഭാരതത്തിന്റെ ആത്മാവില്‍ നിന്നും ജൈവികമായി ഉയര്‍ന്നു വന്നിട്ടുളളതാണെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. കതിരൂര്‍ മനോജിന്റെ രണ്ടാം ബലിദാന വാര്‍ഷികത്തില്‍ ഡയമണ്ട്മുക്ക് കാര്യാലയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നേരിന്റെ സിദ്ധാന്തവുമായി ശിരസ് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച സ്വര്‍ഗീയ മനോജിനെ ഇല്ലായ്‌മ ചെയ്തവര്‍ പകയുടെയും വിദ്വേഷത്തിന്റെയും സിദ്ധാന്തവുമായി പ്രവര്‍ത്തിക്കുന്നവരാണ്. നേരും നുണയും തമ്മിലാണ് ഇവിടെ പോരാട്ടം. പൂജനീയ ഗുരുജി സംഘത്തെ കുറിച്ച് പറഞ്ഞത് അനന്തമായ സ്‌നേഹമാണ് സംഘം എന്നാണ്. എന്നാല്‍ കമ്യൂണിസം വര്‍ഗസമരത്തിന്റെ പേരില്‍ കൊടുംപകയുടെ സിദ്ധാന്തമാണ് പ്രചരപ്പിക്കുന്നത്. സ്റ്റാലിന്‍ തന്നെ കമ്യൂണിസത്തെക്കുറിച്ച് നല്‍കിയ വ്യാഖ്യാനം പകയുടെയും എതിര്‍പ്പിന്റെയും രാഷ്‌ട്രീയം തന്നെയായിരുന്നു. ആര്‍എസ്എസ് സംഘടിപ്പിക്കുന്നു. കമ്യൂണിസം വിഘടിപ്പിക്കുന്നു. നമ്മള്‍ സമന്വയത്തിലും സമാധാനത്തിലും വിശ്വസിക്കുമ്പോള്‍ അവര്‍ സംഘര്‍ഷത്തിലും അക്രമത്തിലും വ്യാപരിക്കുന്നു. ആഗോള വ്യാപകമായി സംഘം വളരുകയാണ്.

ലോകം മുഴുവന്‍ എതിര്‍ക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ പുണര്‍ന്നാണ് കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയത്. ഭരണമെന്ന താല്‍ക്കാലികമായ അവസരത്തിന് എന്തും കാണിക്കാമെന്ന് സിപിഎം തെളിയിച്ചു കഴിഞ്ഞു. നമ്മുടെ സ്വത്വത്തെ മറന്നവര്‍ ചരിത്രം പഠിക്കണം. ഇന്ന് ചട്ടമ്പിസ്വാമികളെയും ടാഗോറിനെയും അയ്യങ്കാളിയെയും ഉയര്‍ത്തിപ്പിടിച്ച് ജാഥ നടത്തുന്നവര്‍ അവരെ വെറും പടങ്ങളാക്കി മാറ്റുകയാണ്. ആ പടങ്ങളെ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇവര്‍ ഉപേക്ഷിക്കും. ഇന്ന് മാലിന്യങ്ങള്‍ക്കിടയിലേക്ക് ഈ പടങ്ങള്‍ ഇവര്‍ കളയുകയാണ്. നമ്മുടെ ആദ്ധ്യാത്മിക നവോത്ഥാന നായകരെ ദിനേന നമിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സംഘം. പ്രാതസ്മരണയിലൂടെ ഓരോ സ്വയംസേവകനും പ്രാര്‍ത്ഥിക്കുന്നത് ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല. മറിച്ച് അത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും ജെ.നന്ദകുമാര്‍ പറഞ്ഞു.

ടാഗോറും നേതാജിയും അരവിന്ദനും ഈ നാടിന്റെ സ്വത്വം ഹിന്ദുത്വമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചവരാണ്. അവരുടെ കൃതികള്‍ അതു വ്യക്തമാക്കുന്നു. ഓരോ രാഷ്‌ട്രത്തിനും ആത്മാവുണ്ട്. അതു നശിച്ചാല്‍ പിന്നെ ആ രാഷ്‌ട്രം ഉണ്ടാവില്ല. ഈജീപ്തും ഗ്രീസുമെല്ലാം അങ്ങിനെ നശിച്ച രാഷ്‌ട്രങ്ങളാണ്. അതുപോലെ തന്നെയാണ് ആത്മാവ് നഷ്ടപ്പെട്ട കമ്യൂണിസവും. പെരുനുണകളുടെയും നെറികേടിന്റെയും പ്രത്യയശാസ്ത്രം തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുകയാണ്. സംഘം നേരിട്ട പ്രതിസന്ധികള്‍ ഒരു സംഘടനയും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. എന്നാല്‍ ഒരു ഘട്ടത്തിലും സംഘം പിന്നോട്ടു പോയിട്ടില്ല. ഒരു പ്രചാരകനായ ഭാരത പ്രധാനമന്ത്രി അഖണ്ഡഭാരതത്തിലെ മുഴുവന്‍ ഭരണാധികാരികളെയും ഇവിടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ എത്തിച്ചു. ഇനി അതിവിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ സ്വപ്‌നമായ അഖണ്ഡഭാരതം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. തലശേരി താലൂക്ക് കാര്യവാഹ് ശ്യാംമോഹന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.