കണ്ണൂര്‍: മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ മദര്‍ തെരേസ അനുസ്മരണവും ചലച്ചിത്ര മേളയും നടത്തും. 4ന് 5 മണിക്ക് കാള്‍ടെക്‌സില്‍ മദര്‍ തെരേസ അനുസ്മരണവും അഗതി സംഗമവും തുടര്‍ന്ന് താവക്കര മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്‌നേഹാലയത്തിലേക്ക് ദീപശിഖാ പ്രയാണവും നടത്തും. കണ്ണൂര്‍ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. ഹോളിമൗണ്ട് കാരുണ്യ ഗ്രാമത്തില്‍ മനോരോഗികളായ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മദര്‍തെരേസ പുനരധിവാസബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം 8ന് നടക്കും.
ഫാ.ദേവസി ഈരത്തറ, ഫാ.ഗോഡ്വിന്‍ ഗോണ്‍സാല്‍വസ്, ജെയ്‌സണ്‍ പരിയാരം, ഷാജി സ്റ്റീഫന്‍, ഫാ.ജെറി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















