തലശ്ശേരി: തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുതുതായി പാര്‍ക്ക് ചെയ്തത് ഓടാന്‍ എത്തിയ ഓട്ടോ ടാക്‌സി തൊഴിലാളികളും ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തക്കസമയത്ത് പോലീസ് എത്തിയതിനാല്‍ സംഘര്‍ഷം ഒഴിവായി. റെയില്‍വേ പെര്‍മിറ്റുള്ള ഏഴ് ഓട്ടോ ടാക്‌സികളാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ എത്തിയതെന്നാണ് ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നത്. ഇതിനെയാണ് ഇവിടെ സ്ഥിരം ഓടിയിരുന്ന ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ എതിര്‍ത്തത് എന്നാണറിയുന്നത്.
















