കണ്ണൂര്‍: താന്‍ വിശ്വസിച്ച ആദര്‍ശത്തില്‍ അടിയുറച്ച് നിന്ന മഹാവ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച ഡോ.പി.മാധവനെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. പലരും സംഘപ്രസ്ഥാനങ്ങളോട് അടുക്കാന്‍ വൈമുഖ്യം കാണിച്ചപ്പോള്‍ രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ഡോ.മാധവന്‍ അടുത്തിടപഴകി പ്രവര്‍ത്തിച്ചു. ഹിന്ദു ധാര്‍മിക കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സര്‍സംഘചാലക് ഉള്‍പ്പെടെ നിരവധി അഖില ഭാരതീയ അധികാരികള്‍ക്ക് ആതിഥ്യമരുളിയ അദ്ദേഹം സ്വയം സേവകര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
















