Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മനോജ് ബലിദാന വാര്‍ഷികം ഇന്ന്; നാടുനമിക്കും ഈ വീരപുത്രനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 09:29 am IST
in Kannur

പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിന്റെ രണ്ടാം വീര ബലിദാനത്തിന്റെ രണ്ടാം വാര്‍ഷിക ദിനം ഇന്ന്.

2014 സെപ്തംബര്‍ 1ന് രാവിലെ വീട്ടില്‍ നിന്നും മാരുതി ഓമ്‌നി വാനില്‍ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് സിപിഎം അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും നിയന്ത്രണംവിട്ട വാന്‍ റോഡരികിലെ മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. ഓടിയെത്തിയ അക്രമിസംഘം മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയും നിഷ്ഠൂരമായി മനോജിന്റെ തലയറുത്തുമാറ്റുകയുമായിരുന്നു.

വീരബലിദാന വാര്‍ഷിക ദിനമായ ഇന്ന് ഈ വീരപുത്രനെ നാടു നമിക്കും. കണ്ണൂരിന്റെ അഭിമന്യൂവിന് ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കും.

നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്ന സ്വര്‍ഗ്ഗീയ മനോജ് സിപിഎമ്മിന്റെ രാവണന്‍കോട്ടയില്‍ സംഘാദര്‍ശം വ്യാപിപ്പിക്കാന്‍ തന്റേടം കാണിച്ച്, നിഴല്‍ പോലെ മരണമുണ്ടായിട്ടും പതറാതെ അവസാനശ്വാസം വരെ പോരാട്ടത്തിന്റെ പാതയില്‍ പൊരുതിനിന്ന അഭിനവ അഭിമന്യുവായിരുന്നു. കണ്ണൂരിലെ സിപിഎം അക്രമവും അധിനിവേശവും ജനജീവിതത്തെ സാരമായി ബാധിച്ചൂവെന്നത് ചരിത്ര വസ്തുതയാണ്. പതിറ്റാണ്ടുകളായി തുടരുന്ന അക്രമത്തില്‍ എത്രയോ സംഘ കുടുംബങ്ങള്‍ നിരാലംബരായി. 1969ല്‍ തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നു കൊണ്ട് ആരംഭിച്ച സിപിഎം അസഹിഷ്ണുത പയ്യന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രനില്‍ എത്തിനില്‍ക്കുന്നു. അക്രമത്തിലൂടെ ഭീതിപരത്തി തങ്ങളുടെ ആധിപത്യം സൃഷ്ടിക്കാമെന്ന മിഥ്യാധാരണയാണ് സിപിഎമ്മിനെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഓരോ ബലിദാനങ്ങളും ഓരോ സ്വയംസേവകനിലും പ്രവര്‍ത്തന സക്രിയത വര്‍ദ്ധിപ്പിക്കുകയാണ്.

മനോജിന്റെ ധീരബലിദാനം ദേശീയതലത്തിലും ഏറെ ചര്‍ച്ചയായി. ഇന്നു സിപിഎമ്മിനെതിരെ അങ്ങ് രാജ്യതലസ്ഥാനത്തടക്കം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ശുഭസൂചകമാണ്. മനോജ് വധം സിബിഐ അന്വേഷിച്ചതും കൊലപാതകത്തിലെ സൂത്രധാരനെ മണിച്ചിത്രത്താഴിട്ടു പൂട്ടിയതും നീതിനിഷേധിക്കപ്പെട്ട എത്രയോ കുടുംബങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു. മനോജിനെ കൊലപ്പെടുത്തിയവര്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി സമൂഹത്തില്‍ അപഹാസ്യമാക്കപ്പെടുന്നതും സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മനോജ് കൊലചെയ്യപ്പെട്ട ദിനത്തില്‍ കൊന്നസ്ഥലത്ത് നായയെ കെട്ടിതൂക്കി സിപിഎം തങ്ങളുടെ സംസ്‌ക്കാരം എന്തെന്നു കാണിച്ചു. കൊലപാതകത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാവിന്റെ മകന്‍ നവമാധ്യമങ്ങളില്‍ കൊലയാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും തരംതാണു. എന്നാല്‍ കണ്ണൂരിലെ സ്വയംസേവകര്‍ സഹനത്തിന്റെ പാതയില്‍ നാടിന്റെ സമാധാനത്തിനായി നല്ല നാളെയുടെ പുലരിക്കായി കൈകോര്‍ത്തിരിക്കുന്നു.

മനോജ് ബലിദാനദിനത്തില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകൊടുത്ത് പ്രണാമം അര്‍പ്പിക്കുകയാണ് സ്വയംസേവകര്‍. കഴിഞ്ഞ വര്‍ഷം നേത്രദാനം നടത്തി മാതൃകയായ സ്വയം സേവകര്‍ നാളെ തലശേരി ജനറല്‍ ആശുപത്രിയില്‍ രക്തദാനം നല്‍കും. രാവിലെ 7ന് ഡയമണ്ട് മുക്കിലെ മനോജിന്റെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.