ന്യൂദല്‍ഹി: പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം രാജ്യത്ത് കുറഞ്ഞു. 2015 ലെ കുറ്റകൃത്യങ്ങളുടെ ഔദ്യോഗിക കണക്ക് പുറത്തുവന്നപ്പോള്‍, പട്ടികജാതിക്കാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ 4.4 % കുറഞ്ഞു. 2014 ല്‍ 47,064 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്, 2015 ല്‍ 45,003 ആയി. യുപിയിലാണ് ഏറ്റവും കൂടുതല്‍, 8,358. രാജസ്ഥാനില്‍ 6,998, ബീഹാറില്‍ 6,438.
‘തെളിയിക്കുന്നത് കേരളത്തിന്റെ കാര്യക്ഷമത’
കൊല്ലം: കുറ്റകൃത്യങ്ങള്‍ മറച്ചുവയ്‌ക്കാതെ, സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് നാം ഇതിലൂടെ മനസിലാക്കേണ്ടതെന്ന് മുന്‍ ഡിജിപി: ടി.പി. സെന്‍കുമാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നൂറ് കുറ്റമുണ്ടായാല്‍ അഞ്ചോ പത്തോ മാത്രമേ റിപ്പോര്‍ട്ട് ചെയ്യൂ. വിദേശങ്ങളില്‍ ഇത് 50 % ആണെന്ന് എത്രപേര്‍ക്ക് അറിയാം? മറിച്ച്, കേരള പോലീസ് സ്വന്തം നിലയില്‍ പോലും കേസെടുക്കുന്നുണ്ട്. കൊല്ലം പോലീസ് അത് ചെയ്തതുകൊണ്ടാണ് ജനങ്ങള്‍ക്ക് സത്യമറിയാന്‍ സാധിച്ചത്: അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു.
ജില്ലാ പോലീസ് മേധാവികളുടെ നിര്‍ദ്ദേശങ്ങളാണ് ആത്യന്തികമായി കുറ്റകൃത്യങ്ങളുടെ എണ്ണം രേഖകളില്‍ പെരുപ്പിക്കുന്നതെന്ന് മുന്‍ഡിജിപി എം.കെ.ജോസഫ് പറഞ്ഞു. നിസ്സാരപ്രശ്‌നങ്ങള്‍ക്ക് പോലും പരാതികളെത്തുമ്പോള്‍ അതെല്ലാം എഫ്‌ഐആര്‍ ഇടാന്‍ നിര്‍ദേശിക്കുന്ന പ്രവണത ജില്ലാ പോലീസ് മേധാവികളില്‍ വളര്‍ന്നിട്ടുണ്ട്. അതുതന്നെയായിരിക്കും പുതിയ കണക്കിന് കാരണമായത്.
















