ആഗ്ര: ഖേരാഗഡിലെ ദീന്‍ദയാല്‍ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഇരുപതു ദിവസത്തിനുള്ളില്‍ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത് ഒരു ക്വിന്റലിലേറെ ഭാരമുള്ള ഓട്ടുമണികളും വിഗ്രഹങ്ങളും. രാധയുടെയും കൃഷ്ണന്റെയും അപൂര്‍വ്വ വിഗ്രഹങ്ങളും ഇതില്‍പ്പെടുന്നു.
രണ്ടു ദിവസങ്ങളിലായാണ് മോഷ്ടാക്കളെത്തിയത്. രണ്ടര കിലോ ഗ്രാം മുതല്‍ 51 കിലോ വരെ തൂക്കമുള്ള 13 ഓട്ടു മണികളും നഷ്ടപ്പെട്ടവയില്‍ പെടും. രാത്രി 11വരെയും ക്ഷേത്രത്തില്‍ പൂജാരിമാരുണ്ടായിരുന്നു. വെളുപ്പിന് പൂജയ്‌ക്കെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ വിഗ്രഹമില്ല.
ആഗ്രയില്‍ അടുത്തയിടെയാണ് മറ്റൊരു ക്ഷേത്രത്തില്‍ പൂജാരിയെക്കൊന്ന് വിഗ്രഹം മോഷ്ടിച്ചത്. അഷ്ടധാതുക്കള്‍ കൊണ്ടുള്ള ദേവീ വിഗ്രഹമായിരുന്നു അത്.
















