ആത്മബോധോദയസംഘത്തിന്റെ സ്ഥിരനിയമങ്ങളായിരിക്കുന്നത്”കളങ്കമറ്റ് നിഷ്‌കളങ്കരായി കാണപ്പെടുക” എന്നുള്ളതാണ്. നിഷ്‌കളങ്കം എന്നുള്ളത്, ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ആത്മാക്കള്‍ കളങ്കമറ്റു പ്രകാശിക്കുകയെന്നുള്ളതും അവരുടെ നടുവില്‍ അസ്തമിക്കാത്ത നെടുനിലാവായി ജഗദ്ഗുരു നിലകൊള്ളുകയെന്നുള്ളതും ഒരു പ്രധാന വിധിയാകുന്നു.
മനുഷ്യനെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പ്രകൃതിയുടെ ഓരോ അവസ്ഥകളെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ച് സര്‍വ്വസൃഷ്ടിക്കും ആദിയായ അറിവ് (വിത്ത്) നാമമാണ് ആദിയന്തമില്ലാത്ത അറിവെന്ന ആത്മാവാണ് എന്നു തന്നെത്തന്നെ അറിഞ്ഞ് ആ അറിവില്‍ കര്‍മ്മമൊടുക്കിയാല്‍ എല്ലാം നാമാണ്, നമ്മെവിട്ടന്യമൊന്നും തന്നെയില്ല എന്നും എല്ലാം നാമാണ് എന്നും, നമ്മെക്കൊണ്ട് ഈ ലോകമാകമാനം സൃഷ്ടിച്ചു എന്നും. നാം എല്ലാറ്റിലും സ്ഥിതി ചെയ്യുന്നു എന്നുമുള്ള യഥാര്‍ത്ഥ ബോധം ഉണ്ടായി പരമാത്മാവിനുവേണ്ടി കര്‍മ്മമെടുക്കുമ്പോള്‍ അവനത്രെ യുഗെയുഗെയുള്ള അവതാരപുരുഷന്‍.
















