ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിലെ തന്റെ വെങ്കല മെഡല്‍ വെള്ളിയായി മാറിയെങ്കിലും മെഡല്‍ നിരസിച്ച് യോഗേശ്വര്‍ ദത്ത്.
റഷ്യന്‍ ഗുസ്തി താരം ബേസിക് കുദുകോവിനോടുള്ള ആദര സൂചകമായിട്ടാണ് താന്‍ മെഡല്‍ വേണ്ടെന്ന് വയ്‌ക്കുന്നത്. കുദുകോവ് ഉത്തേജക പരുന്ന് പരിശോധനയില്‍ പിടിയിലായതില്‍ നിരാശയുണ്ടെങ്കിലും ഒരു മികച്ച കായിക താരമെന്ന നിലയില്‍ അദ്ദേഹത്തോട് തനിക്ക് ബഹുമാനമുണ്ടെന്ന് യോഗേശ്വര്‍ ട്വീറ്റില്‍ കുറിച്ചു.
കുദുകോവിന്റെ കുടുബത്തിന് തന്നെ മെഡല്‍ മടക്കി നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്ന് 33 വയസുകാരനായ യോഗേശ്വര്‍ പറഞ്ഞു.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ബേസിക് കുദുകോവ് ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ടതോടെയാണ് യോഗേശ്വറിന്റെ വെങ്കല മെഡല്‍ വെള്ളിയായി മാറിയത്.
Besik Kudukhov शानदार पहलवान थे। उनका मृत्यु के पश्चात dope test में fail हो जाना दुखद हैं। मैं खिलाड़ी के रूप में उनका सम्मान करता हूँ।
— Yogeshwar Dutt (@DuttYogi) August 31, 2016
अगर हो सके तो ये मेडल उन्ही के पास रहने दिया जाए। उनके परिवार के लिए भी सम्मानपूर्ण होगा। मेरे लिए मानवीय संवेदना सर्वोपरि है।
— Yogeshwar Dutt (@DuttYogi) August 31, 2016
















