ചെന്നൈ: തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയില്‍ വോട്ടര്‍മാര്‍ക്ക് നല്കിയ മോഹന വാഗ്ദാനങ്ങള്‍ എങ്ങനെ പാലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയോട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്.സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി വെച്ചു നോക്കിയാല്‍ പ്രകടനപത്രികയിലെ പദ്ധതികള്‍ നടപ്പാക്കാനാകില്ലെന്ന് വ്യക്തമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് എഐഎഡിഎംകെയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. ഇതു സംബന്ധിച്ച് ജയലളിത എത്രയും വേഗം വിശദീകരണം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
സൗജന്യ കളര്‍ ടി വി, മിക്സര്‍ ഗ്രൈന്‍ഡര്‍, സീലിംഗ് ഫാന്‍, അരി എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു എഐഎഡിഎംകെയും ഡിഎംകെയും തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്ക് വാരിക്കോരി നല്‍കിയത്. എന്നാല്‍ നടപ്പാകാന്‍ ഒരു സാധ്യതയുമില്ലാത്ത ഈ വാഗ്ദാനങ്ങള്‍ക്കെതിരെ ചില വോട്ടര്‍മാര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇരുപാര്‍ട്ടികള്‍ക്കും നോട്ടീസയച്ചത്.
ഈ പദ്ധതികളെല്ലാം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വെച്ചു നോക്കിയാല്‍ നടപ്പാകാന്‍ ഒരു സാധ്യതയുമില്ലാത്തതാണെന്ന് തെര്ഞെടുപ്പ് കമ്മീഷന് നിരീക്ഷിയ്ക്കുന്നു. ഡിഎംകെ നേതാവ് കരുണാനിധിക്ക് അയച്ച നോട്ടീസില്‍ ഇത്തരം വാഗ്ദാനങ്ങള്‍ ആവര്‍ത്തിയ്ക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീത് നല്കുന്നു.
















