ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സാകേത് മൈനേനി പൊരുതി വീണു. ആദ്യ റൗണ്ടില്‍ ലോക റാങ്കിങ്ങില്‍ 49-ാം സ്ഥാനക്കാരന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്‌ലിയോട് അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് 143-ാം റാങ്കുകാരനായ സാകേത് കീഴടങ്ങിയത്. സ്‌കോര്‍: 7-6 (7-5), 4-6, 2-6, 6-2, 7-5. മത്സരം മൂന്നുമണിക്കുറും 47 മിനിറ്റും നീണ്ടു.
2013-ല്‍ സോംദേവ്‌ദേവ് വര്‍മ്മനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ കളിക്കുന്നത്.
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ മൈനേനിക്ക് നഷ്ടമായി. രണ്ടും മൂന്നും സെറ്റുകള്‍ ഉജ്ജ്വലമായി തിരിച്ചടിച്ച മൈനേനി ഒരു അട്ടിമറി സാദ്ധ്യത സൃഷ്ടിച്ചു. എന്നാല്‍ നാലാം സെറ്റ് രണ്ട് ഗെയിം മാത്രം വിട്ടുകൊടുത്ത് ചെക്ക് താരം നേടിയതോടെ കളി നിര്‍ണായകമായ അവസാന സെറ്റിലേക്ക് നീണ്ടു. ഇരുവരും ഒപ്പത്തിനൊപ്പം അവസാന സെറ്റില്‍ മുന്നേറിയെങ്കിലും 7-5ന് വെസ്‌ലി സെറ്റും മത്സരവും സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ നൊവക് ദ്യോക്കോവിച്ച് വെസ്‌ലിയുടെ എതിരാളി.
















