ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ടീമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഇല്ല. കാല്‍വണ്ണയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് അഗ്യൂറോ ടീമില്‍ നിന്ന് പിന്മാറിയത്. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിനെതിരെ നടന്ന കളിയിലാണ് അഗ്യൂറോയ്‌ക്ക് പരിക്കേറ്റത്.
















