കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഗ്രാസ് റൂട്ട് പാര്‍ട്ണര്‍മാരായ പ്രൊഡിജി സ്‌പോര്‍ട്‌സിന്റെ ഭാഗമായ പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ചും ഗ്രാസ് റൂട്ട് ടെക്‌നിക്കല്‍ ഡയറക്ടറുമായ ടെറി ഫെലന്‍, പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറും മുഖ്യപരിശീലകനുമായി ചുമതലയേറ്റു.
നിലവില്‍ കൊച്ചി, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ച് അക്കാദമികളാണുള്ളത്. അടുത്തു നടക്കുന്ന കെഎഫ്എ അക്കാദമി ലീഗില്‍ പ്രോഡിജി 18 ടീമുകളെ പങ്കെടുപ്പിക്കും.
അഞ്ച് സെന്ററുകളിലായി 700- ഓളം കുട്ടികളാണ് ഉള്ളത്. അണ്ടര്‍ 10, 12, 14, 15 വിഭാഗങ്ങളില്‍ 18 ടീമുകളിലായി പ്രൊഡിജിയുടെ 400 കുട്ടികളാണ് കെഎഫ്എയുടെ അക്കാദമി ലീഗില്‍ പങ്കെടുക്കുകയെന്ന് പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷണല്‍ ഹെഡ് നിഷാന്ത് നായര്‍ പറഞ്ഞു.
















