ഹൈദരാബാദ്: കാഞ്ചി കാമകോടി മുന്‍ മഠാധിപതി ജയേന്ദ്ര സരസ്വതിയെ വിജയവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വെന്റിലേറ്ററിലേയ്‌ക്ക് മാറ്റി.
നിരവധി പേര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നത് കൊണ്ട് ആശുപത്രിയില്‍ വന്‍ പോലീസ് സന്നാഹം തന്നെ ഒരുക്കിയിട്ടുണ്ട്.
















