റോം: ചെല്‍സിയുടെ ക്രൊയേഷ്യന്‍ താരം മരിയോ പസാലിക്ക് ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലാനില്‍ കളിക്കും. വായ്‌പാടിസ്ഥാനത്തിലാണ് മരിയോ മിലാനിലേക്ക് പോകുന്നത്. 2014-ല്‍ ചെല്‍സിയിലെത്തിയ മരിയോ ഒരു മത്സരത്തിലും അവര്‍ക്കുവേണ്ടി കളിക്കാനിറങ്ങിയിട്ടില്ല. 2014-15 സീസണില്‍ സ്പാനിഷ് ക്ലബ് എല്‍ച്ചെക്കുവേണ്ടിയും കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ക്ലബ് മൊണാക്കോയ്‌ക്കുവേണ്ടിയും വായ്‌പാടിസ്ഥാനത്തില്‍ കളിച്ചു.
അതേസമയം നോട്ടിങ്ഹാം ഫോറസ്റ്റ് താരമായ ഒളിവര്‍ ബുര്‍ക്കെ ജര്‍മ്മന്‍ ക്ലബ് റെഡ് ബുള്‍ ലിപ്‌സിഗിലേക്ക് ചേക്കേറി. 13 മില്യണ്‍ പൗണ്ടിന് അഞ്ച് വര്‍ഷത്തെ കരാറാണ് 19കാരനായ സ്‌കോട്ടിഷ് താരവുമായി ക്ലബ് ഒപ്പുവെച്ചത്. ഇതിനിടെ, അയര്‍ലന്‍ഡ് സ്‌ട്രൈക്കര്‍ ഡാരില്‍ മര്‍ഫി, മൊറോക്കന്‍ പ്രതിരോധനിരതാരം അക്‌റഫ് ലാസര്‍ എന്നിവരെ ന്യൂകാസില്‍ സ്വന്തമാക്കി.
















