കാണ്‍പൂര്‍: നാനി ജല്പാരിയെന്നു ചെല്ലപ്പേരുള്ള ശ്രദ്ധ ശുക്ലയ്ക്ക് (11) വെള്ളത്തിലെ കളി കുട്ടിക്കളിയല്ല. ദേശീയ കായിക ദിനത്തില്‍ ശ്രദ്ധ തുടങ്ങിയത് വലിയ ദൗത്യം, 550 കിലോ മീറ്റര്‍ ഗംഗായിലൂടെ നീന്തുന്നു. ശുചിത്വ ഗംഗാ പദ്ധതിയുടെ പ്രചാരണത്തിന്.
എഴുപത് മണിക്കൂര്‍ നീന്തല്‍ യജ്ഞം 550 കിലോമീറ്റര്‍ താണ്ടുന്നത് പത്തുനാള്കൊണ്ട്. കാണ്‍പൂരിലെ മസാക്കര്‍ ഘട്ടില്‍ നിന്ന് വാരാണസിവരെ.
ആദ്യ ദിവസം ഉന്നാവയിലെ ചന്ദ്രികാ ഘട്ട് വരെ നീന്തി. ദിവസം ഏഴു മണിക്കൂര്‍ നീന്തി വാരാണസിയില്‍ പത്താം നാള് എത്താനാണ് പദ്ധതിയെന്ന് അച്ഛന് ലളിത് ശുക്ല.
2014-ല്‍, കാണ്‍പൂരില്‍ നിന്ന് അലഹബാദ് വരെ ഗംഗയിലൂടെ 282 കിലോ മീറ്റര്‍ നീന്തി ശ്രദ്ധ ശ്രദ്ധേയായിരുന്നു.
















