തലശ്ശേരി: കൊടുവള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ സിന്‍സില (15)യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത തുടരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മുഴപ്പിലങ്ങാട് കൂടക്കടവിനടുത്ത് കുറ്റിക്കാട്ടില്‍ സിന്‍സിലയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പതിവ്‌പോലെ സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടിലെത്തിയിരുന്നില്ല. ഇത്‌സംബന്ധിച്ച് വീട്ടുകാര്‍ എടക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയെങ്കിലും ബാഗും പുസ്തകവും മറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ല. മുഴപ്പിലങ്ങാട് ചിറാലക്കണ്ടി റാഹിന മസിന്‍സിലില്‍ ഇബ്രാഹിം-ശാഹിദ ദമ്പതികളുടെ മകളാണ് സിന്‍സില.
















