കണ്ണൂര്‍: ക്ഷേത്ര സംസ്‌കാരവും അനുഷ്ഠാനകലകളും പൊതുവേദിയിലും വഴിയോരങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും അത് നിര്‍ത്തലാക്കണമെന്നും അഖില കേരള മാരാര്‍ക്ഷേമസഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്ര ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഓണത്തിന് മുമ്പ് നല്‍കുക, മലബാര്‍ ദേവസ്വം ബോര്‍ഡിലും മുന്നോക്ക സമുദായ കോര്‍പ്പറേഷനുകളിലും മാരര്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എന്‍.ഇ.ഭാസ്‌കരമാരാര്‍ അധ്യക്ഷത വഹിച്ചു. ടി.വി.കുട്ടികൃഷ്ണമാരാര്‍ സ്വാഗതവും കുമാരപുരത്ത് ശങ്കരന്‍കുട്ടി മാരാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡണ്ടായി എന്‍.ഇ.ഭാസ്‌കരമാരാരെയും ജനറല്‍ സെക്രട്ടറിയായി കുമാരപുരത്ത് ശങ്കരന്‍കുട്ടിമാരാരെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ടി.വി.കുട്ടികൃഷ്ണമാരാര്‍, പെരുവനം സതീശന്‍ മാരാര്‍-വൈസ് പ്രസിഡണ്ടുമാര്‍, ആര്‍.വേലായുധന്‍, പി.എം.നാരായണമാരാര്‍, കൃഷ്ണമാരാര്‍-സെക്രട്ടറിമാര്‍, എന്‍.മുകുന്ദമാരാര്‍-ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
















