ബാലഗോകുലം ദല്‍ഹിയില്‍ നടത്തിയ ഗോകുലദര്‍ശനം പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനചടങ്ങ് ഉദ്ഘാടനം കേന്ദ്രമന്ത്രി പി.പി. ചൗധരി നിര്‍വഹിക്കുന്നു
ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റം അനിവാര്യമാണെന്ന് കേന്ദ്രനിയമ- നീതി വകുപ്പ് സഹമന്ത്രി പി. പി. ചൗധരി.
സംസ്‌കാരവുമായി ബന്ധമില്ലാത്ത വിദ്യാഭ്യാസപദ്ധതിയാണ് ബ്രിട്ടീഷുകാര്‍ നടപ്പാക്കിയത്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗോകുലദര്‍ശനം പരിപാടിയുടെ സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ചിന്മയ മിഷന്‍ ദല്‍ഹി മഠാധിപതി സ്വാമി പ്രഹര്‍ഷാത്മാനന്ദ സന്ദേശം നല്‍കി. ദല്‍ഹിയില്‍ 64 സ്ഥലങ്ങളില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. സുരേഷ് കുമാര്‍ പറഞ്ഞു. ബാലഗോകുലങ്ങളുടെ എണ്ണം ഈവര്‍ഷം നൂറിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. വി. രാമചന്ദ്രന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഗോകുലദര്‍ശനം സംഘാടക സമിതി ചെയര്‍മാന്‍ ബാബു പണിക്കര്‍, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എന്‍. വേണുഗോപാല്‍, രക്ഷാധികാരി എം. പി. ബാലകൃഷ്ണന്‍ ചടങ്ങില്‍ സംസാരിച്ചു.
















