കോഴിക്കോട്: സംസ്ഥാന ബധിര കായികമേളയില്‍ എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി, 182 പോയന്റ്. 180.5 പോയന്റു നേടി കോട്ടയം രണ്ടാംസ്ഥാനവും, 121.5 പോയന്റ് നേടി കോഴിക്കോട് മൂന്നാംസ്ഥാനവും നേടി.
ആദ്യദിനം മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കോട്ടയത്തെ അവസാന ദിനം പിന്തള്ളി എറണാകുളത്തിന്റെ നേട്ടം. അത്‌ലറ്റിക്‌സില്‍ എറണാകുളം 170 പോയന്റും കോട്ടയം 152.5 പോയന്റും, കോഴിക്കോട് 110.5 പോയന്റും നേടി.
മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ. കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു.
വി.കെ.തങ്കച്ചന്‍, ടി.എം. അബ്ദുറഹ്മാന്‍, വി.എം. മോഹനന്‍, നൗഷാദ്, വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ്, എല്‍. വിജയകുമാര്‍, ലോറന്‍സ്, ഷാനവാസ്, ഷാനികേത് തുടങ്ങിയവര്‍ സംസാരിച്ചു.
















