ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് നിലവറയില്‍ നിന്ന് 25 കോടി രൂപയുടെ സ്വര്‍ണ്ണം കാണാതായ സംഭവം സിബിഐ അന്വേഷിക്കും. നാലുവര്‍ഷത്തിനിടെ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത സ്വര്‍ണ്ണക്കട്ടികളും ആഭരണങ്ങളുള്‍പ്പെടുന്ന 80 കിലോ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. പകരം വ്യാജ ആഭരണങ്ങളാണ് നിലവറയിലുള്ളത്.
സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തും. അതീവ സുരക്ഷയുള്ള നിലവറയില്‍ വ്യാജ ആഭരണങ്ങള്‍ പകരം വെച്ച് സ്വര്‍ണ്ണം മാറ്റിയതെങ്ങനെയെന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ ധനകാര്യ മന്ത്രാലയം സിബിഐയോട് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിച്ചു വരികയാണ്.
മുന്‍ വര്‍ഷങ്ങളിലെല്ലാം ഇത്തരത്തില്‍ സ്വര്‍ണ്ണം കളവു പോയതായി കസ്റ്റംസ് അധികൃതര്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു.
















