ആലപ്പുഴ: പഴയനടക്കാവ് റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ബിജെപി പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളും വയോജനങ്ങളും അടക്കം നിരവധി പേര്‍ക്ക് സഹായകരമായിരുന്ന ബസ് സര്‍വീസ് നിര്‍ത്തലാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് യോഗം ആരോപിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എല്‍. പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബി. ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജി. രമേശന്‍, ബിജെപി മണ്ഡലം വൈസ്പ്രസിഡന്റ് വി. ബാബുരാജ്, പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ എസ്. സുമേഷ്, പി. അനില്‍കുമാര്‍, ജയകുമാര്‍, എം. മുരളി, സുനി, എ. മഹേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















