ഭുവനേശ്വര്‍: പ്രിയതമയുടെ മൃതദേഹവുമായി പത്തു കിലോമീറ്റര്‍ നടന്ന ദാനാ മാഞ്ചിക്ക് വീണ്ടും ഉദ്യോഗസ്ഥരുടെ പീഡനം. അന്വേഷണത്തിന്റെ പേരില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചു. അതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ പോലും ചെയ്യാനായില്ലെന്ന് നിറകണ്ണോടെ മാഞ്ചി പറഞ്ഞു. കഴിഞ്ഞ ദിവസമെല്ലാം മാഞ്ചിയും മകളും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്, അതും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം.
















