ആ കാരണാർണ്ണവത്തിൽ ശ്രീകൃഷ്ണ ഭഗവാൻ മഹാപുരുഷനായി ശയിക്കുന്നു. ഭഗവാൻ ആയിരക്കണക്കിനു തലയും കണ്ണുകളും കൈകളും ഉണ്ട്. ”സഹസ്രപുരുഷാഃ” എന്ന പുരുഷസൂക്തം മുതലായ വേദമന്ത്രങ്ങളിൽ ഇക്കാര്യം വിശദീകരിക്കുന്നു. പിന്നീട് മഹാതത്ത്വവും അതിൽനിന്ന് കോടിക്കണക്കിന് ബ്രഹ്മാണ്ഡങ്ങളും ഉണ്ടാവുന്നു. ഓരോ ബ്രഹ്മാണ്ഡത്തിന്റെ അകത്ത് പാലാഴികളും ആ പാലാഴിയിൽ, ഭഗവാൻ നാലുകൈകളിൽ ശംഖ ചക്ര ഗദാപത്മധാരിയായി, അനന്ത ശയ്യയിൽ യോഗനിദ്രചെയ്യുന്നു. ഈ വൈകുണ്ഠനാഥന്റെ നാഭിയിൽ നിന്ന് ബ്രഹ്മമാവുണ്ടാവുന്നു.
















