Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നാടുനീങ്ങിയ പെണ്‍കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 05:49 pm IST
inVaradyam

ലോകത്തുള്ള കടുവകളുടെ 70 ശതമാനം ഭാരതത്തിലാണ്.   വംശമറ്റുപോകുന്ന കടുവകളുടെ നിലനില്‍പ്പിനായാണ്  ഭാരത സര്‍ക്കാര്‍ പ്രൊജക്ട് ടൈഗര്‍  ആരംഭിച്ചത്. എന്നിട്ടും 2006 ല്‍  ഭാരതത്തിലുണ്ടായിരുന്ന കടുവകള്‍ 1411 ആണ്. ആവാസവ്യവസ്ഥയിലെ, ഭക്ഷ്യ ശ്യംഖലയിലെ  ഏറ്റവും ഉയര്‍ന്ന കണ്ണിയാണ് കടുവ. അതുകൊണ്ടു കടുവാസംരക്ഷണം പരിസ്ഥിതി സംരക്ഷണം കൂടിയാണ്. കടുവയെക്കൊന്ന് അവയുടെ തോല്‍ വിറ്റുകിട്ടുന്ന തുകയേക്കാള്‍ എത്രയോ കൂടുതലാണ് മൃഗ സംരക്ഷണം എന്ന് മനസ്സിലാക്കി സംരക്ഷകരായിത്തീര്‍ന്ന നായാട്ടുകാരേറെയുണ്ട്.

രാജസ്ഥാനിലെ സവായ് മാധോപ്പൂരിലുള്ള രണ്‍തംഭോര്‍ കടുവാസങ്കേതം വന്യജീവിപ്രേമികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. 2014 ലെ   കണക്കനുസരിച്ച്  62 കടുവകളുണ്ടിവിടെ. പക്ഷെ കടുവകളുള്ളതുകൊണ്ടു മാത്രം ഒരു സ്ഥലം സഞ്ചാരികളെ ആകര്‍ഷിക്കില്ല. ആകാംക്ഷയോടെ  കാത്തുനില്‍ക്കുന്ന കാഴ്ചക്കാരുടെ മുമ്പിലൂടെ മനുഷ്യ ഭയമില്ലാതെ നടന്നു നീങ്ങുന്ന കടുവകള്‍ അവരെ രോമാഞ്ചമണിയിക്കും; ആ കാഴ്ച വാക്കാല്‍ വിവരിക്കാന്‍ പറ്റില്ല.

പലപ്പോഴും ചെറിയ ശബ്ദങ്ങള്‍ പോലും കടുവകളെ അലോസരപ്പെടുത്തും, അവ ഉള്‍കാട്ടിലേക്ക് പിന്‍വാങ്ങും, അക്രമാസക്തരാകും. അപ്പോള്‍ അതിലൊരെണ്ണം തന്റെ കൊച്ചുകുട്ടികളെ നയിച്ച് അവരുടെ കൂടെക്കളിച്ചുകൊണ്ടു ക്യാമറക്കണ്ണുകള്‍ക്കു നേരെ നോക്കി ഭയമില്ലാതെ നിന്നാലോ?  മുമ്പില്‍ വേട്ടയാടി ഇരയേയും കൊണ്ട് നടന്നു നീങ്ങിയാലോ? രണ്ട് മാസം പ്രായമായ കുഞ്ഞോമനകളെയും കൊണ്ട് സന്ദര്‍ശകരുടെ മുന്‍പിലൂടെ നീങ്ങുന്ന മച്ഛ്‌ലി ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ ഈ കടുവ അവരില്‍ ഒരു വികാരമായി വളര്‍ന്നു.

അവള്‍ കടുവ പ്രേമികളുടെ സ്വന്തമായി. അവളുടെ കുഞ്ഞുങ്ങള്‍ അവരുടെ സ്‌നേഹവും കരുതലുമായി. അവളുടെയും കുഞ്ഞുങ്ങളുടെയും സുഖവിവരം അന്വേഷിക്കുക വന്യജീവി സ്‌നേഹികളുടെയും ഒരിക്കല്‍ അവരെ കണ്ടവരുടെയും പതിവായി. അങ്ങനെ കടുവാ സംരക്ഷണ വസതിയില്‍ ഈ പെണ്‍കടുവ വളരെയധികം സംഭാവന ചെയ്തു. ഈ കടുവയെക്കാണാന്‍ വിദേശങ്ങളില്‍ നിന്ന് പോലും ആള്‍ക്കാരെത്തി. ലക്ഷക്കണക്കിന് ഡോളര്‍ ഈ കടുവയെ ചുറ്റിപ്പറ്റിയുള്ള ടൂറിസം  സൃഷ്ടിച്ചുവെന്ന്  പറയുമ്പോഴാണ് ഇവളുടെ പ്രഭാവം മനസ്സിലാകുക. മച്ഛ്‌ലിയുടെ ആരാധകരില്‍ പ്രശസ്തനായ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വരെ ഉണ്ടായിരുന്നു.

മുഖത്ത് മീന്‍മുള്ളിന്റെ അടയാളമുള്ള അമ്മയ്‌ക്ക് 1997ല്‍ ജനിച്ച കടുവക്കുഞ്ഞിന് നാട്ടുകാരുടെ പേര് ജാലര എന്നായിരുന്നു;  ആ പ്രദേശത്തിന്റെ പേര്. മുഖത്ത് മീന്മുള്ളുള്ള അമ്മയെ നാട്ടുകാര്‍ വിളിച്ചിരുന്നത് മച്ഛ്‌ലി എന്നും.  ഈ കടുവക്കുഞ്ഞിനും മുഖത്ത് മീന്മുള്ളടയാളം ഉണ്ടായിരുന്നു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നത് കാട്ടുനീതിയാണ്. നാല്  വയസ്സായ ജാലര കാട്ടിലെ പ്രധാന സ്ഥലമായ പദംതടാകവും അതിനോടടുത്തുള്ള പഴയ പൊളിഞ്ഞ കൊട്ടാരവും പ്രധാന ആവാസകേന്ദ്രമാക്കി.  അസാമാന്യ ശൗര്യം  പ്രകടിപ്പിച്ച  ഈ കടുവയെ നാട്ടുകാര്‍ ക്രമേണ മച്ഛ്‌ലി എന്നുതന്നെ വിളിച്ചു. അഞ്ചു പ്രസവത്തിലായി 11 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇവളുടെ അനന്തര തലമുറകളാണ് രാജസ്ഥാനിലെ രണ്‍തംഭോറിലെയും സരിസ്‌കയിലെയും 40  ശതമാനം കടുവകളും.

സഞ്ചാരികള്‍ക്കിടയിലൂടെ കുട്ടികളെക്കൊണ്ട് നടന്നു നീങ്ങുന്നതിനിടയിലും കുട്ടികളെക്കുറിച്ച് അവള്‍ അതീവ ശ്രദ്ധാലുവായിരുന്നു.സ്വന്തം കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തുന്ന മുതലകളെ അവള്‍ ആജന്മ ശത്രുവായിത്തന്നെ കരുതി. മുതലകളുടെ കട്ടിയുള്ള തൊലി കടിച്ചുകീറി മച്ഛ്‌ലിയുടെ മൂന്നു കോമ്പല്ലുകള്‍  ഒടിഞ്ഞുപോയി . അരകോമ്പല്ലുമായാണ്  മച്ഛ്‌ലി  ജീവിതത്തിന്റെപകുതിക്കാലയളവും ജീവിച്ചത്.

T16 (Tiger Number 16)  ആയിരുന്നു ഇവളുടെ ഔദ്യോഗിക നാമം.  വിശേഷണങ്ങള്‍ ഏറെയുണ്ട് ഇവള്‍ക്ക്: ക്വീന്‍ ഓഫ് രണ്‍തംഭോര്‍, ലേഡി ഓഫ്  ദ ലേക്‌സ് എന്നത് ചിലതുമാത്രം. ചാകുമ്പോള്‍ വയസ്സ് 19. കാട്ടില്‍ ഏറ്റവുമധികം നാള്‍ ജീവിച്ചിരുന്ന കടുവ. ലോകത്തില്‍ ഏറ്റവുമധികം ചിത്രമെടുക്കപ്പെട്ട കടുവ.- National geographic ചാനലില്‍ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ടിട്ടുള്ള കടുവ, ചില വീഡിയോ ദൃശ്യങ്ങള്‍ക്ക്  55 ലക്ഷം കാഴ്ചക്കാരുണ്ടെന്നത് ഇവളുടെ ജനസമ്മതിയുടെ വ്യാപ്തി തെളിയിക്കുന്നു. ഇപ്പോള്‍ പദംതടാകത്തിന്റെ അധികാരിയായ കൃഷ്ണ (T19) മച്ഛ്‌ലിയുടെ മകളാണ് സൗന്ദര്യവും ശക്തിയും ശൗര്യവുമൊത്ത, അമ്മയുടെ മകള്‍…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.