ഗ്രേറ്റര്‍ നോയിഡ: ദുലിപ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ റെഡിന് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ ഗ്രീനിനെ 219 റണ്‍സിനാണ് റെഡ് തകര്‍ത്തത്.
രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ 497 റണ്‍സ് വേണ്ടിയിരുന്ന ഗ്രീന്‍ ടീം 277 റണ്‍സിന് ഓള് ഔട്ടായി. 90 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ടോപ് സ്കോറര്‍. ഓപ്പണര്‍ റോബിന് ഉത്തപ്പ 72ഉം സൗരഭ് തിവാരി 31ഉം റണ്‍സെടുത്തു. 88 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഗ്രീന്‍ ടീമിനെ രണ്ടാം ഇന്നിങ്സില്‍ തകര്‍ത്തത്. ആദ്യ ഇന്നിങ്സിലും കുല്‍ദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ റെഡ് 161, 486. ഗ്രീന്‍: 151, 277. റെഡിന് വേണ്ടി രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും (169) ആദ്യ ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ചുറിയും (77) നേടിയ അഭിനവ് മുകുന്ദ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: