ന്യൂദല്‍ഹി: ഈവര്‍ഷം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 7.9 ശതമാനത്തിലെത്തും. മികച്ച കാലവര്‍ഷവും സാമ്പത്തിക പരിഷ്‌കാരങ്ങളും വിദേശ മൂലധന നിക്ഷേപവും കേന്ദ്ര ജീവനക്കാരുടെ ശമ്പളവര്‍ദ്ധനയും ഇതിനു കാരണമാണെന്ന് അമേരിക്കന്‍ ബഹുരാഷ്‌ട്ര ബാങ്കിങ് ഏജന്‍സി ഗോള്‍ഡ്മാന്‍ സാക്‌സ് വിശകലനം ചെയ്യുന്നു.
നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7.9 ആകുമെന്നാണ് പ്രവചനം. 7.5 ആണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6 ആയിരുന്നു.
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും വായ്‌പാ തിരിച്ചടവിലെ പ്രശ്‌നങ്ങള്‍ തടസങ്ങളുണ്ടാക്കുന്നു. ചരക്കു സേവന നികുതി നിയമം പാസാക്കിയത് മികച്ച അവസരമായി.. മൂന്നുവര്‍ഷത്തിനിടെ മികച്ചതായിരുന്നു, കാലവര്‍ഷം. വിദേശ മൂലധന നിക്ഷേപത്തിന്റെ വര്‍ദ്ധനയും ആഗോള സമ്പദ്‌രംഗത്തെ പ്രശ്‌നങ്ങളും സഹായകമായി.
രണ്ടുശതമാനം കുറയ്‌ക്കാന്‍ ആര്‍ബിഐയോട് മന്ത്രി
ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭകര്‍ക്ക് പലിശ നിരക്കില്‍ രണ്ടു ശതമാനം കുറവു വരുത്താന്‍ വാണിജ്യമന്ത്രി നിര്‍മ്മല സീതാരമന്‍ റിസര്‍വ് ബാങ്കിനോടാവശ്യപ്പെട്ടു. നിലവിലെ 6.5 ശതമാനം നിരക്ക് സഹായകമല്ല. ഒക്‌ടോബര്‍ നാലിനാണ് ആര്‍ബിഐയുടെ അടുത്ത അവലോകന യോഗം.
















