പയ്യാവൂര്‍: മലയോര ഹൈവേയുടെ പ്രവൃത്തി നിര്‍ത്തിവയ്‌ക്കാനുള്ള എല്‍ .ഡി .എഫ് ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ നിന്നുള്ള ജാള്യത മറച്ചുവയ്‌ക്കാന്‍ വേണ്ടിയാണ് യുഡിഎഫ് ഗവണ്‍മെന്റ് ബഡ്ജറ്റില്‍ പണം മാറ്റി വച്ചില്ല എന്ന ജയിംസ് മാത്യുവിന്റെ പ്രതികരണം. എന്നാല്‍ വസ്തുത ഇതല്ലെന്നിരിക്കെ എല്‍ഡിഎഫ് ഗവണ്‍മെന്റ് മലയോര ഹൈവേയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ പ്രസ്താവിച്ചു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഏറ്റവുമധികം ആനുകൂല്യം നേടിയെടുത്ത എം.എല്‍.എയാണ് ജയിംസ് മാത്യു എന്ന കാര്യം വിസ്മരിക്കരുതെന്നും, ഈ തീരുമാനത്തില്‍ നിന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലങ്കില്‍ യു.ഡി.എഫിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മുഴുവന്‍ മലയോര ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇതിനു മുന്നോടിയായി 29 ന് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്നും ജോഷി കണ്ടത്തില്‍ പറഞ്ഞു.
















